Advertisment

പ്രതീക്ഷകളുടെ ചിറകു വിരിച്ച് വെല്‍ഫെയര്‍ കേരള കുവൈത്ത് ചാര്‍ട്ടര്‍ വിമാനം ഇന്ന് പറന്നുയർന്നു

New Update

publive-image

Advertisment

കൊച്ചി / കുവൈത്ത് സിറ്റി : കോവിഡ് സാഹചര്യത്തില്‍ യാത്ര നിയന്ത്രണങ്ങള്‍ കാരണം ദീര്‍ഘകാലം നാട്ടില്‍ കുടുങ്ങിക്കിടന്ന പ്രവാസികളുടെ പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്ന് വെല്‍ഫെയര്‍ കേരള കുവൈത്ത് ഒരുക്കിയ ചാര്‍ട്ടര്‍ വിമാനം ഇന്ന് പറന്നുയർന്നു.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ത്യന്‍ സമയം ഇന്ന്  പുലര്‍ച്ചെ 3.30 ന് പുറപ്പെടുന്ന ചാര്‍ട്ടര്‍ വിമാനം കുവൈത്ത് സമയം രാവിലെ 6 മണിക്ക് കുവൈത്തില്‍ എത്തിച്ചേർന്നു. കുവൈത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജസീറ എയര്‍വേയ്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത് . യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്ക് പുറപ്പെടുന്ന ആദ്യവിമാനം കൂടിയാണിത്.

കുവൈത്തിലേക്ക് തിരിച്ചെത്താന്‍ പല വഴികളും തേടി നിരാശരായിരിക്കുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാമായി ഈ ചാര്‍ട്ടര്‍ വിമാനം. തങ്ങളുടെ ജീവനോപാധികള്‍ നിലച്ചു പോകുമോ എന്ന് ആശങ്കയില്‍ കഴിഞ്ഞിരുന്ന പ്രവാസികള്‍ക്ക് പ്രതീക്ഷയുടെ ചിറകു വിരിക്കുകയായിരുന്നു വെല്‍ഫെയര്‍ കേരള കുവൈത്ത്. വിസ കാലാവധി തീരാനിരിക്കുന്നവര്‍ ഉള്‍പ്പെടെ വലിയ പ്രതിസന്ധിയിലുള്ള 167 യാത്രാക്കാരാണ് നീണ്ട കാത്തിരിപ്പിനൊടുവില്‍ കുവൈത്തിലേക്ക് തിരികെ വരുന്നത്. .

മറ്റു രാജ്യങ്ങളിലൂടെ ട്രാന്‍സിറ്റ് വഴി വലിയ തുക മുടക്കി കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ നേരിട്ട് പലരും യാത്ര ചെയ്തു കൊണ്ട്രിക്കുന്ന സാഹചര്യത്തിലാണ് വെല്‍ഫെയര്‍ കേരള കുവൈത്തിന്‍റെ നേതൃത്വത്തില്‍ പ്രവാസികള്‍ക്ക് നേരിട്ട് കുവൈത്തില്‍ എത്താന്‍ അവസരം ലഭിക്കുന്നതും എന്നതും ശ്രദ്ധേയമാണ്.

നിരവധി പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന ഈ ചരിത്ര ദൌത്യം നിര്വ്വഹിക്കാനായതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ചാര്‍ട്ടര്‍ വിമാന പ്രോജെക്റ്റ്‌ ടീം ലീഡറും വെല്‍ഫെയര്‍ കേരളകുവൈത്ത് വൈസ് പ്രസിഡന്ടുമായ ഖലീല്‍ റഹ്മാന്‍ പറഞ്ഞു .

ഇതിനകം തന്നെ പ്രയാസപ്പെടുന്ന ആയിരക്കണക്കിന് പേര്‍ യാത്ര സന്നദ്ധത അറിയിച്ചു മുന്നോട്ട് വന്നിട്ടുണ്ടെന്നും സാധ്യമെങ്കില്‍ ഇനിയും ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കുമെന്നും വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്റ് അന്‍വര്‍ സയീദ്‌ പറഞ്ഞു.പദ്ധതിക്ക് നാട്ടില്‍ നിന്നും ഖലീല്‍ റഹ്മാന്‍ , നജീബ് സി.കെ, മനാഫ് , അല്‍താഫ് , സഫ് വാന്‍ , അബ്ദുല്‍ ജലീല്‍, അനീസ്‌, നവാസ് എന്നിവരും കുവൈത്തില്‍ നിന്നും അന്‍വര്‍ സയീദ്‌ , ഗിരീഷ്‌ വയനാട് , ലായിക് അഹമ്മദ് , അന്‍വര്‍ ഷാജി , റഫീഖ് ബാബു , ഷഫീര്‍ അബൂബക്കര്‍ , ഷൌകത്ത് വളാഞ്ചേരി , ഗഫൂര്‍ എം.കെ , വിഷ്ണു നടേശ്, , ഷംസീര്‍, അഫ് താബ് എന്നിവരും നേതൃത്വം നല്‍കി.

കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് പ്രവാസികള്‍ക്ക് നാടണയാന്‍ കുവൈത്തില്‍ നിന്നും സൌജന്യ ചാര്‍ട്ടര്‍ വിമാനം കഴിഞ്ഞ വര്ഷം വെല്‍ഫെയര്‍ കേരള കുവൈത്ത് ഒരുക്കി അയച്ചിരുന്നു.

Advertisment