Advertisment

ഐസിഎഫ് - അൽമഖർ കുവൈറ്റ്‌ കമ്മിറ്റി കൻസുൽ ഉലമ ചിത്താരി ഹംസ ഉസ്താദ് അനുസ്മരണം നടത്തി

New Update

publive-image

Advertisment

കുവൈറ്റ്‌: സമസ്തകേരള ജംഇയ്യത്തുൽ ഉലമയുടെ സമുന്നത നേതാവും അൽമഖർ സ്ഥാപനങ്ങളുടെ ശില്പിമായിരുന്ന കൻസുൽ ഉലമ ചിത്താരി ഹംസ മുസ്ലിയാരുടെ മൂന്നാം

ആണ്ടിനോടനുബന്ധിച്ച് ഐസിഎഫ് - അൽമഖർ കുവൈറ്റ്‌ കമ്മിറ്റി അനുസ്മരണ സംഗമം നടത്തി.

വൈജഞാനിക സാമൂഹിക സാംസ്കാരിക മണ്ഡലത്തിൽ അര നൂറ്റാണ്ട്കാലം നിറഞ്ഞു നിന്ന മഹാ വ്യക്തിതമായിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ ധീരമായി പ്രസ്ഥാനത്തെ നയിച്ച

മഹാപണ്ഡിത നേതാവായിരുന്നു ചിത്താരി ഉസ്താതെന്ന് നേതാക്കൾ അനുസ്മരിച്ചു.

ഓൺലൈൻ പ്ലാറ്റ്ഫോമില്‍ നടന്ന പരിപാടി എം. മമ്മു മുസ്ലിയാരുടെ അധ്യക്ഷതയില്‍ ഐസിഎഫ് കുവൈറ്റ്‌ പ്രിസിഡന്റ് അബ്ദുൽ ഹകീം ദാരിമി ഉൽഘാടനം ചെയ്തു. സമസ്ത

കണ്ണൂർ ജില്ല സെക്രട്ടറി അബ്ദുൽ ഹകീം സഅദി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ആര്‍.പി. ഹുസൈൻ മാസ്റ്റർ, അലവി സഖാഫി തെഞ്ചേരി, അബ്ദുള്ള വടകര തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജാഫർ സ്വാഗതവും കെ.പി അബ്ദുൽ റഷീദ് നന്ദിയും രേഖപ്പെടുത്തി.

kuwait news
Advertisment