Advertisment

കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ (കെകെപിഎ) രണ്ടാം ഘട്ട അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു

New Update

publive-image

Advertisment

കുവൈറ്റ്‌: കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ (കെകെപിഎ) രണ്ടാം ഘട്ട അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. നോർക്ക ക്ഷേമനിധി ബോർഡ് ഡയരക്ടർ അജിത് കുമാർ വയല, കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ നൈനാൻ ജോണിന് അംഗത്വം നൽകി ഉത്ഘാടനം ചെയ്തു.

പ്രസിഡന്റ്‌ സക്കീർ പുത്തെൻപാലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രെട്ടറി സുശീല കണ്ണൂർ, രക്ഷധികാരി തോമസ് പള്ളിക്കൽ, ട്രഷറർമാരായ ബൈജു ലാൽ സജീവ് ചാവക്കാട്, വൈസ് പ്രസിഡന്റ്‌ സാറാമ്മ ജോൺസ്, ലീഗൽ അഡ്വയ് സർ അഡ്വക്കേറ്റ് സുരേഷ്‌പുളിക്കൽ, ഉപദേശകസമിതി,അബ്ദുൽ കലാം മൗലവി, സിറാജ്ജുദ്ധീൻ തൊട്ടപ്പ്, സെക്രട്ടറി വനജ രാജൻ, ജോസ് ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വിനോദ് ഹരീന്ദ്രൻ, കിരൺ, മേഴ്‌സി കുഞ്ഞുമോൾ, ലൈല ജോർജ്, സജീവ് കുന്നുമ്മേൽ, ബ്ലെസ്സെൻ, പ്രിൻസ്, അനിൽ ആസാദ്‌, അഷറഫ്, സച്ചിൻ എന്നിവർ ചടങ്ങുകള്‍ക്ക് നേതൃത്വം നൽകി. കുവൈറ്റിന്റെ വിവിധ മേഖലകളിൽ മെമ്പർഷിപ് എടുക്കുവാൻ ബന്ധപ്പെടുക - 55809493,

kuwait news
Advertisment