Advertisment

പ്രമുഖ ശാസ്തജ്ഞൻ താണു പത്മനാഭന്റെ നിര്യാണത്തിൽ കൊല്ലം ജില്ലാ പ്രവാസി സമാജം അനുശോചിച്ചു

New Update

publive-image

കുവൈറ്റ്: പ്രമുഖ ശാസ്തജ്ഞൻ താണു പത്മനാഭന്റെ നിര്യാണത്തിൽ കൊല്ലം ജില്ലാ പ്രവാസി സമാജം അനുശോചിച്ചു. ഇന്ത്യൻ സൈദ്ധാന്തിക ഭൌതികജ്ഞരിൽ പ്രഥമ ഗണനീയനും കോസ്മോളജിസ്റ്റുമായിരുന്നു. ഭൂഗുരുത്വം, ഘടന രൂപീകരണം, ക്വാണ്ടം ഗ്രാവിറ്റി, തമോ ഊർജ്ജം എന്നീ മേഖലകളിൽ ഗണനീയമായ സംഭാവനകൾ നൽകിയ പ്രതിഭയായിരുന്നു തിരുവനന്തപുരം സ്വദേശിയായ താണു പത്മനാഭൻ.

ശാസ്ത്ര ലോകത്തിനു ധാരാളം പ്രതീക്ഷകളുണ്ടായിരുന്ന താണു പത്മനാഭന്റെ അകലവിയോഗം ഇന്ത്യൻ ശാസ്ത്ര ലോകത്തിന് നികത്താനാവത്ത നഷ്ടമാണെന്നു സമാജം പ്രസിഡന്റ് സലിം രാജ് ജനറൽ സെക്രട്ടറി അലക്സ് മാത്യൂവും പത്രക്കുറിപ്പിൽ വ്യക്തമാക്കി.

kuwait news
Advertisment