Advertisment

മാതൃസഭാ വർഷാചരണത്തിനു തുടക്കം കുറിച്ച് എസ്.എം.സി.എ കുവൈറ്റ്

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: സിറോ മലബാർ സഭയുടെ ഹയരാർക്കി രൂപീകൃതമായതിന്റെ നൂറാം വർഷം എസ്.എം.സി.എ കുവൈത്തിന്റെ നേതൃത്വത്തിൽ മാതൃസഭാവർഷമായി ആചരിച്ചു. മാതൃസഭാവർഷ പ്രഖ്യാപനവും വിളംബര പ്രകാശനവും മെയ്‌ 24 വൈകുന്നേരം 7 മണിക്ക് അബ്ബാസിയ എസ്.എം.സി.എ ഹാളിൽ വച്ചു സിറോ മലബാർ സഭയുടെ അദിലാബാദ് രൂപതാധ്യക്ഷൻ അഭിവന്ദ്യ ബിഷപ്പ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ നിർവഹിച്ചു.

publive-image

നോർത്തേൺ അറേബ്യൻ വികാരിയാറ്റിന്റെ സീറോ മലബാർ എപ്പിസ്കോപ്പൽ വികാരി ഫാ. ജോണി ലോണിസ് മഴുവഞ്ചേരിൽ അനുഗ്രഹ സന്ദേശം നൽകി. എസ്.എം.സി.എ പ്രസിഡന്റ്‌ സുനിൽ റാപ്പുഴ ആദ്ധ്യഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ബിനു പി ഗ്രിഗറി സ്വാഗതം അശംസിക്കുകയും എസ്.എം.വൈ.എം പ്രസിഡന്റ്‌ ജിജിൽ മാത്യു, ബാലദീപ്തി പ്രസിഡന്റ്‌ ഇമ്മനുവേൽ റോഷൻ ജൈബി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.

publive-image

2024 ജനുവരി 5 നു നടക്കാനിരിക്കുന്ന ക്രിസ്മസ് ന്യൂഇയർ ആഘോഷത്തോടെ സമാപനം കുറിക്കുന്ന വിധത്തിൽ ആണ് വർഷാചരണത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ അസുത്രണം ചെയ്തിരിക്കുന്നത്. "അങ്ങയുടെ മേച്ചിൽ സ്ഥലത്തെ ആടുകൾ അങ്ങേക്ക് കൃതജ്ഞത അർപ്പിക്കും" എന്ന വചനഭാഗം ഈ വർഷാചരണത്തിനു വിചിന്തന വിഷയമായിരിക്കും. മാർത്തോമ്മസ്ലീഹയുടെ പാദസ്പർശമേറ്റ ഇടങ്ങളിലേക്കുള്ള ഒന്നാം മാർത്തോമാ തീർഥാടനം, ലിട്ടർജിക്കൽ സെമിനാർ, ബൈബിൾ പഠനക്ലാസുകൾ, കുട്ടികളെയും അദ്ധ്യാപകരെയും ഉൾകൊള്ളിച്ചുകൊണ്ടുള്ള ക്വിസ് മത്സരങ്ങൾ എന്നിവ വർഷാചരണത്തിന്റെ ഭാഗമായിരിക്കും.

publive-image

മാതൃസഭ വർഷാചാരണത്തോടനുബന്ധിച്ചു അംഗത്വത്തിൽ 100 ദിവസം കൊണ്ട് 100% വളർച്ച എന്ന മെമ്പർഷിപ് ക്യാമ്പയിൻ ന്റെ ഉത്ഘടനവും അഭിവന്ദ്യ പിതാവ് നിർവഹിച്ചു. എസ്.എം.സി.എ വൈസ് പ്രസിഡന്റ്‌ ബോബി കയ്യാലപറമ്പിൽ, ഓഫീസ് സെക്രട്ടറി ജിജിമോൻ കുരിയാള, ജോയിന്റ് സെക്രട്ടറി ഡേവിഡ് ആന്റണി, കൾചറൽ കമിറ്റി കൺവീനർ സന്തോഷ്‌ ഓഡേറ്റിൽ, സോഷ്യൽ വെൽഫയർ കൺവീനർ സന്തോഷ്‌ കളരിക്കൽ, ആർട്സ് & സ്പോർട്സ് കൺവീനർ സന്തോഷ്‌ വടക്കേ മുണ്ടാനിയിൽ ഏരിയ കൺവീനർമായ ഷാജു ദേവസി, അജോഷ് ആന്റണി, സെബാസ്റ്റ്യൻ പോൾ എന്നിവർ നേതൃത്വം നൽകി. ട്രെഷർ ജോർജ് തെക്കേൽ നന്ദിപ്രകാശനം നടത്തി. എസ്.എം.സി.എ കുടുംബ യൂണിറ്റ് ലീഡർമാരും, വാർഡ് പ്രതിനിധികളും മുൻകാല ഭാരവാഹികളും പരിപാടികളിൽ പങ്കെടുത്തു.

Advertisment