Advertisment

ബാലവേദി കുവൈറ്റ്‌ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു

New Update

publive-image

Advertisment

കുവൈറ്റ്‌: കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗവേദിയായ ബാലവേദി കുവൈറ്റിന്റെ നേതൃത്വത്തിൽ 8 -ാം തരം മുതൽ 12 -ാം തരം വരെയുള്ള കുട്ടികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് ഓൺലൈൻ ആയി സംഘടിപ്പിക്കുന്നു.

വെളളിയാഴ്ച വൈകിട്ട് 03:30 ന് ആരംഭിക്കുന്ന ക്ലാസ്സിൽ പ്രമുഖ കരിയർ ഗൈഡ് ആൻസൺ ജെറിൻ മാത്യൂസ് (ദുബായ്) പങ്കെടുത്തു സംസാരിക്കും. കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് പത്താം തരത്തിന് ശേഷം എന്ത് തിരഞ്ഞെടുക്കണം ! എന്തായി തീരണം ! എന്ന് സ്വയം തീരുമാനം കൈക്കൊള്ളുവാൻ കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നു.

ഈ പരിപാടിയിലേക്ക് എല്ലാ കൊച്ചു കൂട്ടുകാരെയും, രക്ഷാകർത്താക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

kuwait news
Advertisment