Advertisment

സേവാദര്‍ശന്‍ കുവൈറ്റിന്റെ ഈ വര്‍ഷത്തെ കര്‍മ്മയോഗി പുരസ്ക്കാരം മാധ്യമപ്രവര്‍ത്തകന്‍ പി. ശ്രീകുമാറിന്

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ സേവാദര്‍ശന്‍ ഈ വര്‍ഷത്തെ ''കര്‍മ്മയോഗി പുരസ്‌കാരം'' പ്രഖ്യാപിച്ചു. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി.ശ്രീകുമാറിനാണ് പുരസ്‌ക്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

കവി എസ് രമേശന്‍ നായര്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പുരസ്‌ക്കാരം. കോട്ടയം പുതുപ്പള്ളി സ്വദേശിയായ പി ശ്രീകുമാര്‍ മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമ പ്രവര്‍ത്തന രംഗത്ത് സജീവമാണ്. ജന്മഭുമിയുടെ തിരുവനന്തപുരം, ന്യൂ ഡല്‍ഹി ബ്യൂറോ ചീഫ്, പ്രേത്യക ലേഖകന്‍, ന്യൂസ് എഡിറ്റര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുള്ള ശ്രീകുമാര്‍, നിലവില്‍ ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്ററാണ്.

കേരളം ചര്‍ച്ച ചെയ്ത നിരവധി വാര്‍ത്തകള്‍ പുറത്തു കൊണ്ടുവന്ന ശ്രീകുമാറിനു യുനിസെഫ്, കേരള മീഡിയ അക്കാദമി എന്നിവയുടെ ഫെലോഷിപ്പുകള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും കിട്ടിയിട്ടുണ്ട്. 'അമേരിക്ക കാഴ്ചയ്ക്കപുറം' 'അമേരിക്കയിലും തരംഗമായി മോദി', 'മോദിയുടെ മനസ്സിലുള്ളത്. 'പി ടി ഉഷ മുതല്‍ പി പരമേശ്വരന്‍ വരെ', 'പ്രസ് ഗാലറി കണ്ട സഭ', 'മോഹന്‍ലാലും കൂട്ടുകാരും', 'അയോധ്യ മുതല്‍ രാമേശ്വരം വരെ' തുടങ്ങി നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് അദേഹം.

ചാനല്‍ ചര്‍ച്ചകളില്‍ വിഷയങ്ങള്‍ ദേശീയ കാഴ്ചപ്പാടോടെ അവതരിപ്പിക്കുന്നതില്‍ മികവ് പുലര്‍ത്തുന്ന സംവാദകനുമാണ്. ജനുവരി 21 ന് നടക്കുന്ന സേവാമൃതം പരിപാടിയില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് സേവാദര്‍ശന്‍ പ്രസിഡന്റ് പ്രവീണ്‍ വാസുദേവ് അറിയിച്ചു.

NEWS
Advertisment