Advertisment

60 വയസിന് മുകളിലുള്ളവരുടെ വിസ പുതുക്കല്‍; കുവൈറ്റ് മന്ത്രിസഭായോഗത്തില്‍ തീരുമാനമായില്ല

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള ബിരുദധാരികളല്ലാത്ത പ്രവാസികളുടെ വിസ പുതുക്കുന്നത് സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനമായില്ലെന്ന് റിപ്പോര്‍ട്ട്.

ഇത് സംബന്ധിച്ച് പഠനം നടത്താന്‍ വാണിജ്യമന്ത്രി അബ്ദുല്ല അല്‍ സല്‍മാനെ ചുമതലപ്പെടുത്തി. ആ വര്‍ഷമാദ്യം മുതലാണ് 60 വയസിന് മുകളില്‍ പ്രായമുള്ള ബിരുദധാരികളല്ലാത്ത പ്രവാസികളുടെ വിസ പുതുക്കുന്നത് നിരോധിച്ചത്.

എന്നാല്‍ വിവിധ നിബന്ധനകളോടെ വിസ പുതുക്കി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ഉണ്ടായേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

Advertisment