Advertisment

ഖത്തര്‍ അമീറിനെ കുവൈറ്റ് ദേശീയ അസംബ്ലി സ്പീക്കര്‍ സന്ദര്‍ശിച്ചു

New Update

publive-image

Advertisment

ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെ കുവൈറ്റ് ദേശീയ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിമും പാര്‍ലമെന്ററി പ്രതിനിധി സംഘവും സന്ദര്‍ശിച്ചു. ദോഹയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ അഭിവാദ്യങ്ങള്‍ അല്‍ ഗാനിം ഖത്തര്‍ അമീറിനെ അറിയിച്ചു. ഒപ്പം ഖത്തറിന്റെ പുരോഗതിക്കും സമൃദ്ധിക്കും ആശംസകള്‍ നേര്‍ന്നു.

publive-image

ഇരുരാജ്യങ്ങളുടേതും ചരിത്രപരവും സാഹോദര്യവുമായ ബന്ധങ്ങളാണെന്നും അല്‍ ഗാനിം പറഞ്ഞു. ഇരുരാജ്യങ്ങളിലെയും നേതൃത്വങ്ങള്‍ അവരെ ഏകീകരിക്കാനും ശക്തിപ്പെടുത്താനും എപ്പോഴും ശ്രമിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖത്തര്‍ ശൂറാ കൗണ്‍സിലിലേക്കുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിലും, തിരഞ്ഞെടുപ്പുകള്‍ പ്രതിനിധീകരിച്ച ഗുണപരമായ കുതിപ്പിലും അല്‍ ഗാനിം ഖത്തര്‍ അമീറിനെ അഭിനന്ദിച്ചു.

Advertisment