Advertisment

കുവൈറ്റിൽ വിസ ഇടനിലക്കാർ ഇല്ലെന്ന മുന്നറിയിപ്പുമായി എംബസി വൃത്തങ്ങൾ

New Update

publive-image

കുവൈത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി കുവൈത്തിലെ ജർമ്മൻ എംബസി. 550 ദിനാറിന് ജർമ്മനിയിലേക്ക് ബ്ലൂ കാർഡ് വിസയോ അല്ലെങ്കിൽ 350 ദിനാറിന് സ്റ്റഡി ഗ്രാന്റും വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുകാർ രാജ്യത്ത് സജീവമായതായാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജർമ്മൻ പൗരനാണെന്ന് അവകാശപ്പെടുന്ന ഒരാളാണ് തട്ടിപ്പിന് പിന്നിൽ. തട്ടിപ്പിന് ഇരകളായ നിരവധി പരാതികൾ എംബസിക്ക് ലഭിച്ചതായും അധികൃതർ വ്യക്തമാക്കി.

ജർമ്മനിയിലേക്കുള്ള ജോലി അല്ലെങ്കിൽ പഠന വിസയ്ക്ക് ജർമ്മൻ എംബസിയുടെ വിസ വിഭാഗത്തിൽ മാത്രമേ അപേക്ഷിക്കാനാകൂ എന്നും അവർ ഒരിക്കലും ഇടനിലക്കാരുമായി പ്രവർത്തിക്കില്ലെന്നും ജർമ്മൻ എംബസി അധികൃതർ പറഞ്ഞു.ആരെങ്കിലും ഈ തട്ടിപ്പുകാർ സമീപിച്ചാൽ ഉടൻ തന്നെ കുവൈറ്റ് പോലീസിനെ വിവരം അറിയിക്കണമെന്ന്  എംബസി വൃത്തങ്ങൾ അഭ്യർത്ഥിച്ചു.

Advertisment