Advertisment

കുവൈറ്റിൽ നിയമവിരുദ്ധമായി പ്രവർത്തിച്ച നഴ്സറി അടച്ചു പൂട്ടി; നിമിഷങ്ങൾക്കകം വീണ്ടും തുറന്നു ഉടമ

New Update

publive-image

കുവൈറ്റ്:മംഗഫ് ഏരിയയിൽ മുനിസിപ്പൽ അധികൃതർ അടച്ചുപൂട്ടി അരമണിക്കൂറിനുള്ളിൽ ലൈസൻസില്ലാത്ത നഴ്‌സറിയുടെ ഉടമയായ സ്വദേശി പൗരൻ വീണ്ടും തുറന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലൈസൻസില്ലാതെ നഴ്‌സറി പ്രവർത്തിക്കുന്നതായും സംശയാസ്പദമായ ചില പ്രവർത്തനങ്ങൾ നടക്കുന്നതായും വിവരം ലഭിച്ചതിനെ തുടർന്ന് മുനിസിപ്പൽ അധികൃതർ പരിശോധിച്ച് അടച്ചുപൂട്ടിയത്.

എന്നാൽ, അധികൃതർ പോയതോടെ നഴ്‌സറി ഉടമ ചില ഏഷ്യൻ തൊഴിലാളികളുടെ സഹായത്തോടെ വീണ്ടും തുറന്നുപ്രവർത്തിക്കുയായിരുന്നു . അതേസമയം, നഴ്‌സറി കെട്ടിടത്തിലെ നിരവധി താമസക്കാരും പ്രദേശവാസികളും 'മരിജുവാനയും പ്രാദേശികമായി വാറ്റിയ മദ്യവും' വിതരണം ചെയ്യുന്ന 'നഴ്‌സറി' തൊഴിലാളികൾക്കെതിരെ പരാതിപ്പെട്ടതായി ആരോപിച്ചിരുന്നു. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളായവരെ ഉടൻ കൈകാര്യം ചെയ്യണമെന്ന് പ്രദേശവാസികൾ അധികാരികളോട് അവശ്യപെട്ടതായി റിപ്പോർട്ട്‌.

Advertisment