Advertisment

'നോർക്കയും പ്രവാസിക്ഷേമപദ്ധതികളും'; കോഴിക്കോട് ജില്ലാ അസോസിയേഷൻ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു

New Update

publive-image

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈറ്റ് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. നോർക്കയും പ്രവാസിക്ഷേമപദ്ധതികളും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ബോധവത്കരണ ക്ലാസിൽ കേരള പ്രവാസി വെൽഫയർ ബോർഡ് ഡയറക്ടർ എൻ. അജിത്കുമാർ ക്ലാസ്സെടുത്ത് സംശയങ്ങൾക്ക് മറുപടിനൽകുന്നു.

2021 നവംബർ 27, ശനിയാഴ്ച വൈകീട്ട് 7:00 മണിമുതൽ ഓൺലൈൻ പ്ലാറ്റ്ഫോമായ സൂം വഴിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ഏവരെയും ക്ഷണിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ 946 756 0777 എന്ന സൂം ഐ ഡി യിൽ KDA11 എന്ന പാസ്സ്‌വേർഡ് ഉപയോഗിച്ച്‌ ലോഗിൻ ചെയ്യേണ്ടതാണ്.

Advertisment