Advertisment

ദക്ഷിണാഫ്രിക്കയില്‍ ഒന്നിലേറെതവണ ജനിതകമാറ്റംവന്ന കൊറോണവൈറസ്; കുവൈറ്റില്‍ അടിയന്തര യോഗം ചേര്‍ന്നു

New Update

publive-image

കുവൈറ്റ് സിറ്റി: ദക്ഷിണാഫ്രിക്കയില്‍ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടിയന്തര യോഗം ചേര്‍ന്നു.

പുതിയ വകഭേദവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയം നിരീക്ഷിച്ച് വരികയാണ്. നിലവില്‍ കുവൈറ്റില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം നിരീക്ഷിച്ചു. ഭാവിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.

Advertisment