Advertisment

ആഗോള തലത്തിലെ കോവിഡ്‌ മരണ നിരക്ക്; ഏറ്റവും കുറവ്‌ രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റ്

New Update

publive-image

Advertisment

ആഗോള തലത്തിൽ കോവിഡ്‌ മരണ നിരക്കിൽ ഏറ്റവും കുറവ്‌ രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തും. 2020 ഫെബ്രുവരി മാസം മുതൽ ഇന്നലെ വരെയായി കോവിഡ്‌ ബാധയെ തുടർന്ന് രാജ്യത്ത്‌ ആകെ മരണമടഞ്ഞത്‌ 2480 പേരാണു അതായത്‌ ആകെ രോഗ ബാധിതരായവരിൽ 0.52ശതമാനം പേർ മാത്രമാണു മരണമടഞ്ഞത്‌. ആഗോള ശരാശരിയേക്കാൾ വളരെ താഴെയാണു ഈ നിരക്ക്‌ പ്രാദേശിക പത്രമാണ് റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അറബ്‌ രാജ്യങ്ങളിലെ മരണ നിരക്ക്‌ ഇപ്രകാരമാണു. ഈജിപ്ത്‌ 5.5%, യെമൻ 19.2%, മൊറോക്കോ 1.4%, അൾജീരിയ 2.8%, ജോർദാൻ 1.1%, സിറിയ 5.8%, ലെബനൻ 1.1%, ലിബിയ 1.4%, ഇറാഖ്‌ 1.1%, പലസ്തീൻ 1%, ടുണീഷ്യ 3.2%, സുഡാൻ 6.4%, ദക്ഷിണ സുഡാൻ 0.8%, സൊമാലിയ 5.5%, മൗറിറ്റാനിയ 1.6%. അതേ സമയം ആഫ്രിക്കൻ രാജ്യങ്ങളിൽ ഒമിക്രോൺ വൈറസ്‌ റിപ്പോർട്ട്‌ ചെയ്യപ്പെട്ട നവംബർ 24 മുതൽ ഇന്നലെ വരെയായി രോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്‌ ഉണ്ടായിട്ടും രാജ്യത്ത് ആകെ മരണമടഞ്ഞത്‌ 14 പേർ മാത്രമാണ്.

എന്നാൽ മറ്റു ഗൾഫ്‌ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഏറ്റവും കുറഞ്ഞ മരണ നിരക്കിൽ നാലാം സ്ഥാനത്താണു കുവൈത്ത്‌. സൗദി അറേബ്യ1.42%, ഒമാൻ 1.31%, ബഹ്‌റൈൻ 0.45%, യു. എ. ഈ. 0.27%,ഖത്തർ 0.21% എന്നിങ്ങനെയാണു മറ്റു ഗൾഫ്‌ നാടുകളിലെ മരണ നിരക്ക്‌.

Advertisment