Advertisment

കണ്ടെയ്‌നര്‍ കടത്ത്; അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കുവൈറ്റ് ധനമന്ത്രി

New Update

publive-image

കുവൈറ്റ് സിറ്റി: പരിശോധന കൂടാതെ കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനിൽ നിന്ന് ഒരു കണ്ടെയ്നർ കടത്തിയത് സംബന്ധിച്ച് അന്വേഷിക്കാന്‍ ധനമന്ത്രി അബ്ദുൾവഹാബ് അൽ റഷീദ് ഒരു സമിതിയെ നിയോഗിച്ചു. ഫത്വ ആന്റ് ലെജിസ്‌ലേഷനിലെ ഉപദേഷ്ടാവ്, നിയമവിദഗ്ധന്‍, ലോയേഴ്‌സ് അസോസിയേഷൻ അംഗം എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചതായി ധനമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.

Advertisment