Advertisment

കാസർഗോഡ് ജില്ലാ അസോസിയേഷൻ കെഇഎ കുവൈത്ത് ഖൈത്താൻ ഏരിയ കമ്മിറ്റി 'ഉത്സവപ്പിറ്റേന്ന് ' കുടുംബ സംഗമം സംഘടിപ്പിച്ചു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കുവൈത്ത്: കാസർഗോഡ് ജില്ലാ അസോസിയേഷൻ കെഇഎ കുവൈത്ത് ഖൈത്താൻ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഉത്സവപ്പിറ്റേന്ന് കുടുംബ സംഗമം കബദ് റിസോർട്ടിൽ അരങ്ങേറി. രണ്ടുവർഷം നീണ്ട കോവിഡ് കാലത്തിനുശേഷം കടന്നുവന്ന ഈസ്റ്റർ-വിഷു ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക്, നോയമ്പ് കാലം കഴിഞ്ഞതോടെ സംഘടിപ്പിച്ച കലാശക്കൊട്ട് സംഗമത്തിൽ കുഞ്ഞുങ്ങളും മുതിർന്നവരും സ്ത്രീകളും പുരുഷന്മാരും ഹൃദയവും മനസ്സും നിറഞ്ഞാടി തിരിച്ചുപോയി.

റാഫി കല്ലായി - നൗഷാദ് തിഡിൽ സംഘം സമ്മാനിച്ച നീയും നിലാവും എന്ന സംഗീതശിൽപ ത്തോടെ അരങ്ങുണർത്തിയ സംഗമത്തിൽ തമാശ കളികളുടെയും ചിരി അരങ്ങുകളുടെയും അകമ്പടിയോടെ കുട്ടിക്കാലത്തെ ഗതകാല ഓർമ്മകൾ തിരിച്ചെടുത്തുകൊണ്ട് ഗോരി കളി അടക്കം അരങ്ങേറിയ മത്സരങ്ങളിൽ നേടിയെടുത്ത സമ്മാനങ്ങളും, മായ്ച്ചുകളഞ്ഞ പ്രവാസത്തിന്റെ പിരിമുറുക്കങ്ങളും, കുട്ടികളും മുതിർന്നവരും കുടുംബിനികളും ആവോളം ആസ്വദിക്കുകയുണ്ടായി.

ഉപ്പിലിട്ട മാങ്ങയും പൈനാപ്പിളും കാരറ്റും ബീറ്റ്‌റൂട്ടും ആയി ഒരു ഉത്സവ നഗരി സൃഷ്ടിച്ചുകൊണ്ട് കടന്നുപോയ ഒരു രാപ്പകൽ സംഗമം, ഉത്സവപ്പിറ്റേന്ന് എന്ന നാമത്തെ അന്വർത്ഥമാക്കി കടന്നുപോയി.

സംഘടനാ പാട്രൻ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്ത സംഗമം കെ ഇ എ കൈത്താൻ ഏരിയ ഭാരവാഹികളായ കാദർ കടവത്ത്, ഹമീദ് എസ് എം, കബീർ മഞ്ഞംപാറ, യാദവ ഹോസ്ദുർഗ്, സമ്പത്ത് മുള്ളേരിയ, കൃഷ്ണ കുമാർ, രാജേഷ്, സാജിദ് സുൽത്താൻ, അഷ്റഫ് കോളിയടുക്കം, ഖാലിദ് പള്ളിക്കര, ഇല്ല്യാസ് തുടങ്ങിയവർ നിയന്ത്രിക്കുകയുണ്ടായി.

പിറ്റേന്ന് നടന്ന സമ്മാനദാന ചടങ്ങിൽ സംഘടനാ ആക്ടിങ് പ്രസിഡന്റ് ഹാരിസ് മുട്ടുന്തല ഉദ്ഘാടനം ചെയ്തു. അഡ്വൈസറി ബോർഡ് അംഗം സലാം കളനാട്, ഹമീദ് മധൂർ, കേന്ദ്ര ആക്ടിങ് സെക്രട്ടറി ശ്രീനിവാസൻ, ,ഓർഗനൈസിങ് സെക്രട്ടറി നാസർ ചുള്ളിക്കര ചീഫ് കോർഡിനേറ്റർ അസീസ് തളങ്കര സന്നിഹിതരായിരുന്നു.

മത്സരവിജയികൾക്ക് കേന്ദ്ര കമ്മിറ്റി ഭാരവാഹികളും വിവിധ ഏരിയ കമ്മിറ്റി ഭാരവാഹികളും കൈത്താൻ ഏരിയ ഭാരവാഹികളും സമ്മാനവിതരണം നടത്തി. ഉത്സവപ്പിറ്റേന്ന് കൺവീനർ കബീർ മഞ്ഞംപാറ നന്ദി പ്രകാശിപ്പിച്ചു. പരിപാടിയുമായി സഹകരിച്ച സാജി ഖാലിദിന് കെ ഇ എ കൈത്താന്റെ സ്നേഹോപഹാരം സലാം കളനാട് കൈമാറുകയുണ്ടായി.

Advertisment