Advertisment

എംസിവൈഎം - കെ. എം. ആർ. എം അബ്ബാസിയ ഏരിയയും, ബിഡികെയുമായി സഹകരിച്ച് ജോസഫ് ക്രിസ്റ്റോ മെമ്മോറിയൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: അകാലത്തിൽ മരണമടഞ്ഞ കുവൈറ്റ് മലങ്കര സഭയുടെ സജീവ പ്രവർത്തകൻ ജോസഫ് ക്രിസ്റ്റോയുടെ സ്മരണാർത്ഥം കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെൻറിന്റെ യുവജന വിഭാഗമായ മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (എം.സി.വൈ.എം.), കുവൈറ്റും, കെ. എം. ആർ. എം അബ്ബാസിയ ഏരിയയും,ബ്ലഡ് ഡോണേഴ്സ് കേരള, കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.അദാൻ ബ്ലഡ് ബാങ്കിൽ വച്ച് മെയ്‌ 13 വെള്ളിയാഴ്‌ച്ച ഉച്ചക്ക് 1 മുതൽ വൈകുന്നേരം 6 വരെ സംഘടിപ്പിച്ച ക്യാമ്പിൽ, കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള 105 പേർ സന്നദ്ധ രക്തദാനം നടത്തുകയും ചെയ്തു.

ക്യാമ്പിന്‍റെ ഔപചാരിക ഉദ്ഘാടനകർമ്മം കെ. എം. ആർ. എം പ്രസിഡന്റ്‌  ജോസഫ്. കെ. ഡാനിയേൽ നിർവ്വഹിച്ചു. ജോസഫ് ക്രിസ്റ്റോ, സഭയിലെ എല്ലാ അംഗങ്ങൾക്കും സഹോദര തുല്ല്യൻ ആയിരുന്നു എന്നും, അദ്ദേഹത്തിന്റെ അകാലത്തിൽ ഉള്ള വേർപാട് സഭക്ക് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം അനുസ്മരിച്ചു. കെ .എം.ആർ. എം അബ്ബാസിയ ഏരിയ പ്രസിഡന്റെ ബിനു എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അദ്ദേഹം വിശദീകരിച്ചു.

publive-image

കെ. എം. ആർ. എം. ജനറൽ സെക്രട്ടറി മാത്യു കോശി , എം. സി. വൈ. എം പ്രസിഡന്റ്‌ നോബിൻ ഫിലിപ്പ്, കെ. എം. ആർ. എം അബ്ബാസിയ ഏരിയ സെക്രട്ടറി ഷാലു മാണി, എം. സി. വൈ. എം സെക്രട്ടറി ജെയിംസ് കെ.എസ് , ജയൻ സദാശിവൻ ബിഡികെ എന്നിവർ രക്തദാതാക്കൾക്ക് ആശംസകൾ അറിയിച്ചു. എം.സി.വൈ.എം. ട്രഷർ ഫിനോ മാത്യു സ്വാഗതം ആശംസിച്ചു. കെ. എം. ആർ. എം അഹ്മദി ഏരിയ പ്രസിഡന്റ് തോമസ് അടൂർ ജോസഫ് ക്രിസ്റ്റോ അനുസ്മരണ പ്രസംഗം നടത്തി. ലോകത്തുള്ള എല്ലാ ആരോഗ്യ പ്രവർത്തകർക്കുമുള്ള ആദരസൂചകമായി, രക്തബാങ്ക് ജീവനക്കാരെ സഹകരിപ്പിച്ച് അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിക്കുകയും, മധുരവിതരണം നടത്തുകയും ചെയ്തു.

സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന് വിജയകരമായ ക്യാമ്പ് നടത്തിയതിനുള്ള ആദര സൂചകമായി എം.സി.വൈ.എം & കെ. എം. ആർ. എം അബ്ബാസിയ ഏരിയക്കുമുള്ള പ്രശംസാ ഫലകം ബി.ഡി.കെ സമ്മാനിച്ചു. ക്യാമ്പിൽ പങ്കെടുത്ത രക്തദാതാക്കൾക്കെല്ലാം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ബിഡികെ കുവൈറ്റ് വാർഷിക സ്പോൺസർ ബിഇസി എക്സ്ചേഞ്ച്, ക്യാമ്പ് സ്പോൺസർ ബദർ അൽ സമ മെഡിക്കൽ സെന്റർ, എന്നീ സ്ഥാപനങ്ങൾ ക്യാമ്പുമായി സഹകരിച്ചു. അതിഥികൾക്കും രക്തദാതാക്കൾക്കും നിമിഷ് കാവാലം ബിഡികെ നന്ദി അര്‍പ്പിച്ചു.

publive-image

ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് ബിൻസു റിജോ, റിജോ വി ജോർജ് , റജി അച്ചൻകുഞ്ഞ്, അനിൽ ജോർജ് രാജൻ, റിനിൽ രാജു , ലിബിൻ ഫിലിപ്പ് എന്നിവർ എം.സി.വൈ.എം , കെ. എം. ആർ. എം അബ്ബാസിയ ഏരിയയിൽ നിന്നും, നളിനാക്ഷൻ, ശ്രീകുമാർ, കലേഷ് പിള്ള, ബിജി മുരളി, ജിതിൻ ജോസ്, പ്രശാന്ത്, ജോളി, ബീന, ദീപു ചന്ദ്രൻ എന്നിവർ ബി.ഡി.കെയിൽ നിന്നും സന്നദ്ധ സേവനം ചെയ്തു.

കുവൈത്തിൽ രക്തദാനക്യാമ്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സംഘടനകളും, സ്ഥാപനങ്ങളും,കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തിര സാഹചര്യങ്ങളിലും 69997588 / 99811972 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment