Advertisment

ആഗോളതലത്തിലെ 'ഗോതമ്പ്' പ്രതിസന്ധി; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് കുവൈറ്റ്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഗോതമ്പ് വിതരണം സുരക്ഷിതമായി നടക്കുന്നുണ്ടെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ അറിയിച്ചു.

കുവൈറ്റില്‍ ഗോതമ്പിന്റെ തന്ത്രപ്രധാനമായ സ്റ്റോക്ക് ആശ്വാസകരമാണ്. കൂടാതെ, നിശ്ചയിച്ചിട്ടുള്ള ഷെഡ്യൂള്‍ പ്രകാരം ഇത് മുന്നോട്ടു പോകുന്നുമുണ്ട്. ഗോതമ്പ് ഇറക്കുമതി കൃത്യമായി ഷെഡ്യൂള്‍ ചെയ്യുന്നുണ്ടെന്നും കമ്മ്യൂണിക്കേഷന്‍ സെന്റര്‍ വ്യക്തമാക്കി.

യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ ആഗോളതലത്തില്‍ ഗോതമ്പ് വില വര്‍ധിക്കുകയാണ്. ഇതിന് പിന്നാലെ ലോകത്ത് ഏറ്റവുമധികം ഗോതമ്പ് ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യ കയറ്റുമതി നിരോധിക്കുകയും ചെയ്തിരുന്നു.

Advertisment