Advertisment

പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. ദുഃഖം രേഖപ്പെടുത്തി

New Update

publive-image

കുവൈത്ത് സിറ്റി: ഗഫൂർ മൂടാടിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. അഗാധമായ ദുഃഖം രേഖപ്പെടുത്തി. കുവൈത്തിൽ ഇറാഖ് അധിനിവേശത്തിനു ശേഷവും രണ്ടായിരത്തിന്റെ തുടക്കത്തിലും സംഘടനയുടെ മുഖ്യ ചാലക ശക്തിയായി പ്രവർത്തിച്ചിരുന്ന അദ്ദേഹം എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ച്‌ വരികയായിരുന്നു.

അദ്ദേഹത്തിന്റെ വിയോഗം സംഘടനക്കും മുസ്ലിം ലീഗിനും തീരാ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ കുവൈത്ത് കെ.എം.സി.സി.യും പങ്കു ചേരുന്നതായും പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്ത് ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്ര, ട്രഷറർ എം.ആർ.നാസർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Advertisment