Advertisment

കൊവിഡ് മഹാമാരിയുടെ വെല്ലുവിളികൾക്കിടയിലും കുവൈറ്റുമായുള്ള വ്യാപാര-ബിസിനസ് ഇടപെടലുകളിൽ പുരോഗതി കൈവരിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞെന്ന്‌ സ്ഥാനപതി സിബി ജോര്‍ജ്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയും, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും ചേര്‍ന്ന് 'ബിസിനസ് ഇവന്റ്' സംഘടിപ്പിച്ചു. ഇന്ത്യയിൽ നിന്നുള്ള ബിസിനസ്സ് പ്രതിനിധി സംഘത്തെ സ്ഥാനപതി സിബി ജോര്‍ജ് സ്വാഗതം ചെയ്തു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ കുവൈറ്റ് സന്ദർശിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ പ്രധാന ബിസിനസ്സ് പ്രതിനിധി സംഘമാണിതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ കൊവിഡ് വെല്ലുവിളികള്‍ക്കിടയിലും കുവൈറ്റുമായുള്ള വിതരണ ശൃംഖല നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സ്ഥാനപതി പറഞ്ഞു.

കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി എന്ന നിലയിൽ, കുവൈറ്റുമായുള്ള ഉഭയകക്ഷി ബന്ധങ്ങളിൽ സ്ഥിരമായ വളർച്ച കാണുന്നതിൽ സന്തോഷമുണ്ട്. കുവൈറ്റ് ഇന്ത്യയുടെ ഊർജ സുരക്ഷാ പ്രവർത്തനങ്ങളുടെയും, ഇന്ത്യ കുവൈറ്റിന്റെ ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങളുടെയും ഭാഗമാണ്.

കഴിഞ്ഞ വർഷം 400 ബില്യൺ ഡോളറിലധികം ചരക്ക് കയറ്റുമതിയുടെ ഒരു പുതിയ റെക്കോർഡ് ആഗോള രംഗത്ത് ഇന്ത്യ അടയാളപ്പെടുത്തി. നയ നടപടികൾ, പരിഷ്കാരങ്ങൾ, കയറ്റുമതി പ്രോത്സാഹന പദ്ധതികൾ, പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം പോലുള്ള പ്രധാന സംരംഭങ്ങൾ, പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ച ധീരമായ തീരുമാനങ്ങൾ എന്നിവ ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ മാറ്റി.

കൊവിഡ് മഹാമാരിയുടെ നിരവധി വെല്ലുവിളികൾക്കിടയിലും കുവൈറ്റുമായുള്ള വ്യാപാര-ബിസിനസ് ഇടപെടലുകളിൽ പുരോഗതി കൈവരിക്കാൻ കഴിഞ്ഞു. 2021-22ൽ കുവൈറ്റിലേക്ക് 1,236.8 ദശലക്ഷം യുഎസ് ഡോളറിന്റെ (1.23 ബില്യൺ ഡോളറിലധികം) കയറ്റുമതിയുടെ മികച്ച നേട്ടത്തിന് എംബസിയെ വാണിജ്യ സെക്രട്ടറി ബി വി ആർ സുബ്രഹ്മണ്യം അഭിനന്ദിച്ചിരുന്നതായും സ്ഥാനപതി ഓര്‍മ്മിപ്പിച്ചു.

കുവൈറ്റുമായുള്ള ബിസിനസ്സ് ഇടപെടൽ പ്രോത്സാഹിപ്പിക്കുന്നതിന് എംബസിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതിന് എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലുകൾ, ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, കുവൈറ്റിലെ ഇന്ത്യൻ ബിസിനസ് നെറ്റ്‌വർക്ക് (ഐബിഎൻ), ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷണൽസ് കൗൺസിൽ തുടങ്ങിയവയ്ക്ക് സ്ഥാനപതി നന്ദി അറിയിച്ചു.

Advertisment