Advertisment

കുവൈറ്റില്‍ നാലാം ഡോസ് വാക്‌സിന്‍ വിതരണം ഓഗസ്റ്റ് 10 മുതല്‍ 15 കേന്ദ്രങ്ങളില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നാലാം ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ഓഗസ്റ്റ് 10 മുതല്‍ 15 കേന്ദ്രങ്ങളില്‍ നടക്കും. 50 വയസിന് മുകളിലുള്ളവര്‍, രോഗപ്രതിരോധ ശേഷം കുറഞ്ഞ്വര്‍ തുടങ്ങിയവര്‍ക്കാണ് നാലാം ഡോസ് ലഭിക്കുന്നത്.

ഹവല്ലിയിലെ സൽവ ഹെൽത്ത് സ്പെഷ്യലിസ്റ്റ് സെന്റർ, മഹ്മൂദ് ഹാജി ഹൈദർ ഹെൽത്ത് കെയർ, റുമൈത്തിയ സ്പെഷ്യലൈസ്ഡ് ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലും, ഫര്‍വാനിയയിലെ ഒമരിയ ഹെൽത്ത്‌ സെന്റർ, അബ്ദുല്ല അൽ മുബാറക് ഹെൽത്ത്‌ സെന്റർ, അൻഡലൂസ്‌ ഹെൽത്ത്‌ സെന്റർ എന്നിവിടങ്ങളിലും, ജഹ്‌റയിലെ അൽ നഈം ഹെൽത്ത്‌ സെന്റർ, അൽ അയൂൺ ഹെൽത്ത്‌ സെന്റർ, സാദ് അൽ അബ്ദുല്ല ഹെൽത്ത്‌ സെന്റർ എന്നിവിടങ്ങളിലും, അഹമ്മദിയിലെ ഫിന്റാസ് ഹെൽത്ത് സെന്റർ, ഫഹാഹീൽ സ്പെഷ്യലിസ്റ്റ്, അൽ-അദാൻ സ്‌പെഷ്യലിസ്റ്റ് സെന്റർ എന്നിവിടങ്ങളിലും, കാപിറ്റലിലെ ഷെയ്ഖ ഫത്തൂഹ് സൽമാൻ ഹെൽത്ത് സെന്റർ, അൽ സബാഹ് ഹെൽത്ത് സെന്റർ, ജാസെം അൽ വസാൻ ഹെൽത്ത് സെന്റർ ജാബർ അൽ-അഹമ്മദ് ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലും വാക്‌സിന്‍ ലഭിക്കും.

ഞായര്‍ മുതല്‍ വ്യാഴം വരെ ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ എട്ട് വരെ സേവനം ലഭിക്കും. 5-12 പ്രായവിഭാഗങ്ങളിലുള്ള കുട്ടികള്‍ക്ക് ഒന്നും രണ്ടും ഡോസുകളും, 12-18 പ്രായവിഭാഗങ്ങളിലുള്ളവര്‍ക്ക് മൂന്നാമത്തെ ഡോസും വിതരണം ചെയ്യും.

 

Advertisment