Advertisment

ഈ വര്‍ഷം ആദ്യ പകുതിയില്‍ കുവൈറ്റില്‍ പിന്‍വലിച്ചത് 8000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ കുവൈറ്റില്‍ 8,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മാനസിക, കാഴ്ച പ്രശ്‌നങ്ങള്‍ മൂലം 50 പൗരന്മാരുടെയും ഡ്രൈവിംഗ് ലൈസന്‍സ് തടഞ്ഞു. എല്ലാ നിബന്ധനകളും പാലിക്കുന്നവർക്ക് മാത്രം ഡ്രൈവിംഗ് ലൈസൻസ് നല്‍കിയാല്‍ മതിയെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment