Advertisment

അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈറ്റ് പൊന്നോണം 2022 ആഘോഷിച്ചു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈറ്റ്(അപക് )പൊന്നോണം 2022 സെപ്റ്റംബർ 30 വെളിയാഴ്ച യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ഓണസദ്യ യോടുകൂടി ആരംഭിച്ചു.

publive-image

തുടർന്നു താലപൊലിയുടെയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ മാവേലിയും പുലികളുടെ സംഘവും അപക് കുടുംബാഗങ്ങൾക്കൊപ്പം വർണശബളമായ ഘോഷയാത്ര നടത്തി. ജനറൽ സെക്രട്ടറി ജിമ്മി ആന്റണി എല്ലാവരെയും സ്വഗതം ചെയ്തും പ്രസിഡന്റ് സജീവ് പോൾ ദീപം കൊളുത്തിയും പൊതുയോഗം ആരംഭിച്ചു. വിശിഷ്ട അഥിതി എൻ.എസ്.എസ് ജനറൽ സെക്രട്ടറി കാർത്തിക്ക് നാരായണൻ ഓണസന്ദേശം നൽകുകയും ചെയ്തു.

തുടർന്നു ജോൺസൻ അറക്കൽ, ഡെന്നിസ് ജോസഫ് ആശംസകൾ അറിയിക്കുകയും ജിന്റോ വര്ഗീസ് ട്രെഷർ നന്ദിയും അറിയിച്ചു. തുടർന്നു അപക് കുടുംബാംഗങ്ങളുടെ കലാപ്രോഗ്രാമുകളും ഡികെ ഡാൻസ് ഗ്രൂപ്പ് ന്റെ ഡാൻസുകളും, കുവൈറ്റ് മെലഡീസ് ന്റെ ഗാനമേളയും പ്രോഗ്രാമിന് മികവേകി. റാഫിൾ കൂപ്പൺ നറുക്കെടുത്തു വിജയികൾക്ക് സമ്മാനങ്ങളും നൽകുകയും ചെയ്തു.

Advertisment