Advertisment

സ്‌നേഹതീരം വാട്‌സാപ്പ് കൂട്ടായ്മയും, മിഴിയോരം എഫ്ബി ലൈവും (കുവൈറ്റ്) കുടുംബസംഗമം സംഘടിപ്പിച്ചു

New Update

publive-image

കുവൈറ്റ്: കുവൈത്തിലെ പ്രമുഖ വാട്സ്ആപ് -ഫേസ്ബുക് ലൈവ് കൂട്ടായ്മകളായ സ്നേഹതീരവും മിഴിയോരവും സംയുക്തമായി കുടുംബ സംഗമവും അതിനോടാനുബന്ധിച്ചു കലാപരിപാടികളും നടത്തി. നവംബർ 25 വെള്ളിയാഴ്ച ഉച്ചക്ക് 1 മണി മുതൽ കുവൈറ്റ്‌ അബ്ബാസിയ റിഥo ഓഡിറ്റോറിയത്തിൽ ആരംഭിച്ച ചടങ്ങിൽ ശറഫുദ്ധീൻ കണ്ണെത്ത് ഉദ്ഘാടനം നിർവഹിച്ചു.

സിദ്ധീഖ് മിഴിയോരം അധ്യക്ഷനായി. കലാ സാംസ്‌കാരിക പൊതുപ്രവർത്തന രംഗത്തെ പ്രമുഖർ ആയ അഡ്വ. ഷമീർ കുന്നമംഗലം, അനിൽ അനാട്, സലീം കൊമ്മേരി, വിജിൻദാസ് വിജയൻ എന്നിവരുടെ പ്രവർത്തനത്തെ ആദരിച്ചു. ചടങ്ങിൽ മുസ്തഫ സ്നേഹതീരം സ്വാഗതവും പൊന്നൂസ് മിഴിയോരം നന്ദിയും പറഞ്ഞു. മുനീർ മിഴിയോരം, സന്തോഷ്‌ സ്നേഹതീരം, മാരി മുത്തു സ്നേഹതീരം, ഷിയാസ് മിഴിയോരം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Advertisment