Advertisment

വില വര്‍ധിപ്പിച്ചില്ല; കുവൈറ്റിലെ കോപ്പറേറ്റീവ് സ്റ്റോറുകള്‍ക്ക് വിതരണം നിര്‍ത്തി വിവിധ കമ്പനികള്‍

New Update

publive-image

കുവൈറ്റ് സിറ്റി: ചില കമ്പനികള്‍ ഉത്പന്നങ്ങളുടെ വിതരണം നിര്‍ത്തിയതായി കുവൈറ്റിലെ കോപ്പറേറ്റീവ് സൊസൈറ്റി ഫെഡറേഷന്‍ മേധാവി അലി അല്‍ ഫഹദ്. ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കണമെന്നുള്ള കമ്പനിയുടെ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് ഇത്.

ഫെഡറേഷന്റെ അംഗീകാരമില്ലാതെ ഒരു കമ്പനിക്കും ഉത്പന്നങ്ങളുടെ വില തോന്നുംപോലെ വര്‍ധിപ്പിക്കാനാകില്ല. അതിനിടെ, ചില ഉത്പന്നങ്ങളുടെ വില കൂട്ടാനുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അല്‍ മരായ് കമ്പിയുടെ എല്ലാ ഉത്പന്നങ്ങളുടെയും വില്‍പന നിര്‍ത്തുന്നില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

Advertisment