Advertisment

പ്രവാസികളുടെ നടുവൊടിക്കുന്ന കേന്ദ്ര- കേരള ബഡ്ജറ്റ്

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഈ സാമ്പത്തിക വർഷത്തെ കേന്ദ്ര -കേരള ബഡ്ജറ്റ് പ്രവാസികളുടെയും സാധാരക്കാരനെയും ദ്രോഹിക്കുന്ന ബഡ്ജറ്റ് ആണ് ഒഐസിസി കുവൈറ്റ്‌ ആരോപിച്ചു.

ജോലി നഷ്ടപ്പെട്ട തിരികെയെത്തുന്ന പ്രവാസികൾക്ക് മുൻബഡ്ജറ്റിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ഇതുവരെ നടപ്പാക്കിയിട്ടില്ല. അതിന്റെ തുടർച്ചയെന്നോണമാണ് അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള നീക്കം പ്രവാസികളോട് കാണിക്കുന്ന വഞ്ചനയാണെന്നും ഒഐസിസി കുവൈറ്റ്‌ പരാതിപ്പെട്ടു.

മുഖ്യമന്ത്രി വർഷങ്ങൾക്കു മുൻപ് ദുബായിൽ പ്രഖ്യാപിച്ച ജോലി നഷ്ടപ്പെട്ടു നാട്ടിൽ തിരികെയെത്തുന്ന വർക്ക്‌ 6 മാസത്തേ സാലറി ലഭ്യമാക്കും എന്ന് പറഞ്ഞ വാക്ക് നടപ്പിലാക്കണമെന്നും ഒഐസിസി കുവൈറ്റ്‌ ഓർമ്മപ്പെടുത്തി.

Advertisment