Advertisment

പിന്നാലെ നടന്നിട്ടും ഗൗനിച്ചില്ല; കുവൈറ്റില്‍ യുവതിയെ മര്‍ദ്ദിച്ച പ്രതി അറസ്റ്റില്‍

New Update

publive-image

കുവൈറ്റ് സിറ്റി: യുവതിയെ പിന്തുടര്‍ന്ന് മര്‍ദ്ദിച്ചയാളെ കുവൈറ്റില്‍ അറസ്റ്റു ചെയ്തു. സ്വദേശിയാണ് പിടിയിലായതെന്ന് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലാണ് സംഭവം.

കാറില്‍ നിന്ന് ഇറങ്ങിയതുമുതല്‍ ഇയാള്‍ തന്നെ പിന്തുടര്‍ന്നതായി യുവതി പൊലീസിനോട് പറഞ്ഞു. അശ്ലീലവാക്കുകള്‍ ഉപയോഗിച്ച് ഇയാള്‍ യുവതിയെ ശല്യം ചെയ്തു. എന്നാല്‍ യുവതി ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി.

Advertisment