Advertisment

റമളാൻ മാസത്തെ അള്ളാഹുവിനോട് നന്ദി കാണിക്കാനുള്ള സുവർണാവസരമാക്കുക - ഷുക്കൂർ സ്വലാഹി

New Update

publive-image

Advertisment

കുവൈത്ത് സിറ്റി: പടച്ചവന്‍ നമുക്ക് വാരിക്കോരി നല്‍കിയ അനുഗ്രഹങ്ങളെ ക്കുറിച്ച് ശരിയായ രീതിയില്‍ മനസിലാക്കി അതിന് അള്ളാഹുവിനോട് നന്ദി രേഖപ്പെടുത്താനുള്ള ഒരു സുവര്‍ണാവസരം സൃഷ്ടിക്കാന്‍ വരുന്ന റമളാനിലെ ദിനരാത്രങ്ങൾക്കു കഴിയേണ്ടതുണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് ആലപ്പുഴ ജില്ലാ മുൻ വൈസ് പ്രസിഡന്റും നിലവിൽ പ്രവർത്തക സമിതിയംഗവും ഐ.എസ്.എം. സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അബ്ദുൽ ഷുക്കൂർ സ്വലാഹി പറഞ്ഞു.

കുവൈത്ത് കെ.എം.സി.സി. മതകാര്യ വിംഗ് സംഘടിപ്പിച്ച റമളാൻ മുന്നൊരുക്കം പരിപാടിയിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിന്റെയും വിണ്ണിന്റെയും സവിശേഷതകള്‍ സമഞ്ജസമായി മേളിക്കുന്ന പുണ്യറമദാനിലെ രാവുകളില്‍ മണ്ണിലുള്ളവരോട് കാരുണ്യം കാണിക്കുന്നവര്‍ക്കുമേല്‍ വിണ്ണില്‍ നിന്ന് അനുഗ്രഹവൃഷ്ടി ചൊരിയുമെന്ന് പ്രവാചകന്‍ പലതവണ ഉണര്‍ത്തിയിട്ടുണ്ട് അദ്ദേഹം ഓർമ്മിപ്പിച്ചു.

അവിശാസികളുടെ ലക്ഷണമായി ഖുർആൻ പറഞ്ഞ അനാഥകളെ സംരക്ഷിക്കാൻ പ്രവർത്തിക്കാത്തവനും പാവപ്പെട്ടവർക്ക് ഭക്ഷണ നൽകാനോ അതിനു പ്രേരിപ്പിക്കാത്തവനോ ആയവരിൽ ഒരിക്കലും ഒരു കെ.എം.സി.സി.കാരനും ഉൾപ്പെടില്ലെന്നും കെ.എം.സി.സി.കൾ ചെയ്യുന്ന സേവനങ്ങൾ മഹത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്ത് കെ.എം.സി.സി. വൈസ് പ്രസിഡന്റും മതകാര്യ വിംഗ് ചെയർമാനുമായ എൻ.കെ.ഖാലിദ് ഹാജി അദ്ധ്യക്ഷത വഹിച്ച പരിപാടി ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ ഉദ്ഘാടനം ചെയ്തു. ശുകൂർ സ്വലാഹിക്കുള്ള കുവൈത്ത് കെ.എം.സി.സി.യുടെ ഉപഹാരം ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹിമാൻ കൈമാറി. ഉപദേശക സമിതിയംഗം പി.വി.ഇബ്രാഹിം, സെക്രട്ടറി എഞ്ചിനീയർ മുഷ്താഖ്, വിവിധ ജില്ലാ-മണ്ഡലം നേതാക്കൾ സംബന്ധിച്ചു. കുവൈത്ത് കെ.എം.സി.സി. ആക്ടിംഗ് ജനറൽ സെക്രട്ടറി ടി.ടി.ഷംസു സ്വാഗതവും സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ നന്ദിയും പറഞ്ഞു.

Advertisment