Advertisment

ജനാധിപത്യ സംരക്ഷണം ഓരോ ഇന്ത്യക്കാരന്റെയും ഉത്തരവാദിത്വം: ഇൻകാസ് ഫുജൈറ

New Update
publive-image
Advertisment
ഫുജൈറ: ഇന്ത്യയുടെ ജനാധിത്യവും മതേതരത്വവും ഭരണഘടനയും അട്ടിമറിക്കപ്പെടുമ്പോൾ അതിനെതിരായ ചെറുത്തു നിൽപ്പ് ഓരോ ഭാരതീയ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് ഇൻകാസ് ഫുജൈറ കമ്മിറ്റി  യോഗം  അഭിപ്രായപ്പെട്ടു. കോടതിയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്തു കൊണ്ട് രാഷ്ട്രീയ പക പോക്കലിനും അഴിമതിക്കെതിരായ പേരാട്ടങ്ങളെ നിർവ്വീര്യമാക്കാനും ശ്രമിക്കുന്ന ദുഷ്ട ശക്തികളെ തിരിച്ചറിയണം. രാഹുൽ ഗാന്ധിക്കെതിരായ ധൃതി പിടിച്ചുള്ള അയോഗ്യതാ നടപടികൾ ഒരു തിരക്കഥയുടെ ഭാഗമാണ്. ദുരൂഹമായ ഇത്തരം നീക്കങ്ങൾ നമ്മുടെ നാടിനെ എങ്ങോട്ടാണ് കൊണ്ടു ചെന്നെത്തിക്കുന്നതെന്ന കാര്യത്തിൽ ആശങ്കയുണ്ട്.
രാഹുൽ ഗാന്ധിക്കെതിരായ അസാധാരണമായ അയോഗ്യതാ നടപടിയിക്കെതിരെ വിളക്കുകൾ തെളിയിച്ചു ഇൻകാസ് പ്രവർത്തകർ പ്രതിഷേധിച്ചു. രാഹുൽജി യുടെ ചെയ്ത കുറ്റമെന്താണ് എന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം. ഇരുട്ടിലായ  ജനാധിപത്യത്തിന് വെളിച്ചം പകരുകയാണ് ലക്ഷ്യം വെക്കുന്നതെന്ന് ഇൻകാസ് ഫുജൈറ പ്രസിഡണ്ട് കെ.സി അബൂബക്കർ  പറഞ്ഞു.  ജനറൽ സെക്രട്ടറി ജോജു മാത്യു , ട്രഷറർ നാസർ പാണ്ടിക്കാട് , സെക്രട്ടറി മാരായ ഉസ്മാൻ ചൂരക്കോട് ,ജിതേഷ് നമ്പറോൺ ,വൈസ് പ്രസിഡന്റ് പ്രമീസ്  പോൾ , നാസർ പറമ്പിൽ. ബിജോയ് ഇഞ്ചിപ്പറമ്പിൽ, ഫിറോസ് ബക്കറി ,ആനന്ദകുട്ടൻ പിള്ളൈ, സത്താർ മലപ്പുറം, തുടങ്ങിയവർ നേതൃത്വം നൽകി.
Advertisment