Advertisment

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) ബാഡ്മിന്റൺ ടൂർണമെന്റ് 2023 - അബ്ബാസിയ സോണൽ ചാമ്പ്യൻമാർ

New Update

publive-image

Advertisment

കുവൈറ്റ്: മെയ് 26 വെള്ളിയാഴ്ച അഹമ്മദി ഐ-സ്മാഷ് അക്കാദമി ബാഡ്മിന്റൺ കോർട്ടിൽ നടന്ന ഫോക്ക് ബാഡ്മിന്റൺ 2023 ടൂർണ്ണമെന്റിൽ അബ്ബാസിയ സോണൽ ജേതാക്കളും ഫഹാഹീൽ സോണൽ റണ്ണർഅപ്പും ആയി, മത്സരങ്ങളിൽ സെൻട്രൽ സോണലും മികച്ച പ്രകടനം കാഴ്ചവച്ചു. ബാഡ്മിന്റൺ ടൂർണമെന്റ് ഫോക്ക് പ്രസിഡന്റ്‌ സേവിയർ ആന്റണി ഉത്ഘാടനം ചെയ്തു.

ട്രഷറർ സാബു നമ്പ്യാർ, വൈസ് പ്രസിഡന്റ്റുമാരായ സുനിൽ കുമാർ, ബാലകൃഷ്ണൻ ഇ.വി, സൂരജ് കെ.വി, അബ്ബാസിയ സോണൽ ക്യാപ്റ്റൻ മഹേഷ്‌ കുമാർ, സെൻട്രൽ സോണൽ ക്യാപ്റ്റൻ പ്രണീഷ് കെ.പി, ഫഹാഹീൽ സോണൽ ക്യാപ്റ്റൻ ശ്രീഷിൻ എം.വി, വനിതാവേദി ചെയർപേഴ്സൺ സജിജ മഹേഷ്‌ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

സ്പോർട്സ് സെക്രട്ടറി ഉണ്ണികൃഷ്ണൻ നമ്പ്യാർ എല്ലാ കളിക്കാർക്കും വിജയാശംസകൾ നേർന്നു സംസാരിച്ചു. ബാഡ്മിന്റൺ ടൂർണമെന്റ് ക്യാപ്റ്റൻ നിഖിൽ രവീന്ദ്രൻ രവീന്ദ്രൻ കളിക്കാർ, ടൂർണമെന്റ് സപ്പോർട്ട് സ്റ്റാഫ്‌, സ്പോൺസർമാർ, എല്ലാറ്റിലുമുപരി കളിക്കാരെ സപ്പോർട്ട് ചെയ്യാനെത്തിയ കുടുംബാംഗങ്ങൾക്കും നന്ദി പ്രകാശിപ്പിച്ചു.

ഏഴു കാറ്റഗറികളിലായി എൺപത്തിയഞ്ചോളം ടീമുകളുടെ വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച ടൂർണമെന്റിൽ മെൻസ് അഡ്വാൻസ് ഡബിൾ‍സ്‌ ക്യാറ്റഗറിയിൽ മനോജ് - സൂര്യ മനോജ് വിജയികളായി. ദിപിൻ-പ്രശാന്ത് ഉണ്ണികൃഷ്ണൻ റണ്ണർഅപ്പുകളായി.

മെൻസ് ഇന്റർമീഡിയറ്റ് ഡബിൾ‍സ്‌ ക്യാറ്റഗറിയിൽ രൂപേഷ് ജോസഫ് - മെൽബിൻ ജോസഫ് വിജയികളായി. മഹേഷ് പാറക്കണ്ടി - നവിൽ ബെൻസൺ വിക്ടർ റണ്ണർഅപ്പുകളായി. മെൻസ് ലോവർ ഇന്റർമീഡിയറ്റ് ഡബിൾ‍സ്‌ ക്യാറ്റഗറിയിൽ ബിജോ അഗസ്റ്റി- രാജേഷ് മക്കാടൻ വിജയികളായി. ആദിത്യ മഹേഷ് - മഹേഷ് റണ്ണറപ്പുകളായി.

മെൻസ് ഡബിൾ ബിഗിനേഴ്‌സ് സാനു-ശ്രീജിത്ത് വിജയികളായി. നിയാസ്- മുബഷിർ റണ്ണർഅപ്പുകളായി. വിമൻസ് ഇന്റർമീഡിയറ്റ് ഡബിൾ‍സ്‌ ക്യാറ്റഗറിയിൽ അമൃത മഞ്ജീഷ് -ചാ ന്ദിനി രാജേഷ് വിജയികളായി. സോണിയ മനോജ്‌ -സജിജ മഹേഷ്‌ റണ്ണർഅപ്പുകളായി.

മിക്സഡ് ഡബിൾ‍സ്‌ ക്യാറ്റഗറിയിൽ നവിൽ ബെൻസൺ വിക്ടർ - സോണിയ മനോജ്‌ വിജയികളായി. ആദിത്യ മഹേഷ്‌ - അവന്തിക മഹേഷ്‌ റണ്ണറപ്പുകളായി. വിമൻസ് ഡബിൾ ബിഗിനേഴ്‌സ് ഷജിന സുനിൽ -സിലിമോൾ ബിജു വിജയികളായി. അവന്തിക മഹേഷ്‌ - രേഖ ബിജു റണ്ണർഅപ്പുകളായി.

Advertisment