Advertisment

കായൻസിന്‍റെ മെഗാഷോ അഗ്‌നി-2 പ്രവേശനപാസ്സ് അബ്ബാസിയ ഏരിയയുടെ ഉത്‌ഘാടനം നിർവ്വഹിച്ചു

New Update

publive-image

Advertisment

കായംകുളം എൻ ആർ ഐ (കായൻസ്) - കുവൈറ്റിന്‍റെ ഇരുപതാം വാർഷിക പരിപാടിയായ സൂര്യയുടെ അഗ്നി-2 മെഗാഷോ പ്രവേശനപാസ്സിന്‍റെ അബ്ബാസിയ ഏരിയ ഉത്‌ഘാടനം ആലപ്പുഴ ജില്ലാ പ്രവാസി അസ്സോസിയേഷൻ (അജ്‌പാക്) ചെയർമാൻ രാജീവ് നാടുവിലെമുറി, യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ അഡ്‌മിനിസ്‌ട്രേറ്റർ  ജോൺ തോമസിന് നൽകി കൊണ്ട് നിർവ്വഹിച്ചു.

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡൻറ്  ബി. എസ്. പിള്ള അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബാബു പനമ്പള്ളി, അനിൽ വള്ളികുന്നം, സുനിൽ എസ്. എസ്, ബിജു പാറയിൽ, സിനിജിത് ദേവ്, ഹരി പത്തിയൂർ എന്നിവരും സന്നിഹിതരായിരുന്നു.

ഓഗസ്റ്റ് 11-നു അമേരിക്കൻ ഇൻറർനാഷണൽ സ്കൂൾ, മൈദാൻ ഹവല്ലിയിൽ വെച്ചാണ് അഗ്നി-2 അരങ്ങേറുന്നത്. ജനറൽ സെക്രട്ടറി വഹാബ് റഹ്മാൻ സ്വാഗതവും. ട്രഷറർ ഖലീൽ നന്ദിയും രേഖപ്പെടുത്തി. പ്രവേശന പാസ്സുകൾക്കായി 55110309, 66692304 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

Advertisment