Advertisment

ആള്‍ദൈവത്തിന്‍റെ നിര്‍ദ്ദേശപ്രകാരം യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഭര്‍തൃപിതാവ്; പീഡനത്തിന് ശേഷം കോഴിയുടെ രക്തം കുടിപ്പിക്കാനും ശ്രമം

New Update

publive-image

Advertisment

മഹാരാഷ്ട്രയില്‍ ആള്‍ദൈവത്തിന്‍റെ നിര്‍ദ്ദേശപ്രകാരം യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഭര്‍തൃപിതാവ്. പീഡനത്തിന് ശേഷം കോഴിയുടെ രക്തം കുടിപ്പിക്കാനും ശ്രമിച്ചതായാണ് യുവതിയുടെ പരാതി. ഭര്‍ത്താവിന്‍റേയും വീട്ടുകാരുടേയും ശാരീരിക മാനസിക അതിക്രമങ്ങള്‍ക്കെതിരെ യുവതി പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

യുവാവിന് കുട്ടികള്‍ ഉണ്ടാവില്ലെന്ന വിവരം മറച്ചുവച്ചായിരുന്നു യുവതിയുടെ വിവാഹം നടന്നത്. കുട്ടികളുണ്ടാവാന്‍ വേണ്ടി ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചതായാണ് 33 കാരിയുടെ പരാതി. ഭര്‍ത്താവിന് കുട്ടികളുണ്ടാവില്ലെന്ന വിവരം യുവതിയുടെ വീട്ടില്‍ യുവതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പീഡനം.

2018 ഡിസംബര്‍ 30 നാണ് ഇരുവരും വിവാഹിതരായത്. യുവതിയുടെ ഭര്‍ത്താവിനേയും ഭര്‍തൃപിതാവിനേയും പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തതായാണ് വിവരം. യുവതിയുടെ പരാതിയിലെ എല്ലാവശങ്ങളും അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും മന്ത്രവാദവും ആഭിചാരവും മനുഷ്യബലിയും തടയാനുള്ള വകുപ്പും അനുസരിച്ചാണ് പൊലീസ് യുവതിയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.

NEWS
Advertisment