Advertisment

കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കണ്ണൻ പന്താവൂർ എസ്എസ്എല്‍സി-പ്ലസ് ടുവിന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി ആദരിച്ചു

New Update

publive-image

Advertisment

ചങ്ങരംകുളം: വികെഎം കളരികളിലെ എസ്എസ്എൽസി, പ്ലസ് ടുവിന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ശ്രീ ശാസ്താ സ്കൂളിൽ വെച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു. ശ്രീദേവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ അനീഷ് വി.കെ.എം സ്വാഗതം പറഞ്ഞു.

മാനസികവും ശാരീരികവുമായ വളർച്ചക്കും ജീവിത ശൈലീ രോഗങ്ങൾ വരാതിരിക്കാനും കളരി അഭ്യാസം പ്രധാന ഘടകമാണെന്ന് മോനു ഗുരുക്കൾ എന്ന ഷൺമുഖൻ മാഷ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും, ശ്രീ. ശാസ്താ സ്കൂൾ സെക്രട്ടറിയുമായ കണ്ണൻ പന്താവൂർ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. ശാസ്താ സ്കൂൾ പ്രിൻസിപ്പാൾ വി.വി ബാബു അദ്ധ്യക്ഷത വഹിച്ചു.

കോഴിക്കോട് വി.കെ എം കളരിയിലെ എൻ. നന്ദകിഷോർ അനുഗ്രഹ പ്രഭാഷണം നടത്തി. കാടഞ്ചേരി വി കെ.എം കളിയിലെ ശശികുമാർ, എൻ.അനിരുദ്ധൻ എന്നിവർ പ്രസംഗിച്ചു.

അഞ്ജലി, ഗൗരി ഉണ്ണി, സനുഷ, അനന്തു എൻ കിഷോർ, അദ്വൈത് എൻ അനിരുദ്ധ് എന്നിവരേയും പാഴ്‌വസ്തുക്കളിൽ നിന്നും വാഹനങ്ങൾ നിർമ്മിച്ച വി.കെ.എം കളരിയിലെ ശ്രീരാഗ് ചന്ദ്രനേയും ചടങ്ങിൽ അനുമോദിച്ചു. ചടങ്ങിൽ വി.കെ എം കളരി കാടഞ്ചേരിയും ഉപഹാരങ്ങൾ നൽകി.

malappuram news
Advertisment