Advertisment

'ഡിക്ഷണറി ഓഫ് മാപ്പിള മാർട്ടിയേഴ്സ്' പ്രതിഷേധ പുസ്തകം പ്രകാശനം നാളെ

New Update

publive-image

മലപ്പുറം: ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ (ഐ.സി.എച്ച്.ആർ) രക്തസാക്ഷി നീഘണ്ടുവിൽ നിന്ന്, കേന്ദ്രസർക്കാർ വെട്ടിമാറ്റിയ മലബാർ സമര രക്തസാക്ഷികളുടെ പേരുകൾ ക്രോഡീകരിച്ച് എസ്.ഐ.ഒ കേരള തയ്യാറാക്കിയ പ്രതിഷേധ പുസ്തകം 'ഡിക്ഷണറി ഓഫ് മാപ്പിള മാർട്ടിയേഴ്സ്' നാളെ രാവിലെ 11:30 ന് മലപ്പുറം പ്രസ്സ് ക്ലബ്ബിൽ വെച്ച് പ്രകാശനം ചെയ്യും.

പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന പ്രകാശന ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹകീം നദ്‌വി, പ്രമുഖ ചരിത്രകാരൻ അലവി കക്കാടൻ, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി റഷാദ് വി.പി, സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി അംഗം ബഷീർ തൃപ്പനച്ചി, എസ്.ഐ.ഒ മലപ്പുറം ജില്ല ജോയിൻ സെക്രട്ടറി സഹൽ ബാസ് തുടങ്ങിയവർ പങ്കെടുക്കും.

NEWS
Advertisment