Advertisment

കെപിഎസ്‌ടിഎ പരപ്പനങ്ങാടി ഉപജില്ലാ കമ്മിറ്റി സായാഹ്ന സദസ് സംഘടിപ്പിച്ചു

New Update

publive-image

മൂന്നിയൂർ: "ചരിത്ര വസ്തുതകൾ തമസ്ക്കരിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ" കെപിഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം പരപ്പനങ്ങാടി ഉപജില്ലാ കമ്മിറ്റി പടിക്കലിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. കെപിഎസ്‌ടിഎ സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ. അബ്ദുള്‍ മജീദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

പ്രസിഡന്റ് എ.വി രാജീവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സംഘടനാ നേതാക്കളായ എൻ.അബ്ദുള്ള, എ.വി ശറഫലി, കെ.പി മുഹമ്മദ്, ടി.സി ഷമീർ, അബ്ദുറഹ്മാൻ അഭിലാഷ്.ബി,

എ.വി അക്ക്ബറലി, സുരേഷ് പി.ഇ, ഷാജി.ബി, ജോഷി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

kpsta
Advertisment