Advertisment

വിദ്യാർഥികളെ വരവേൽക്കാനൊരുങ്ങി മോങ്ങം വനിതാ അറബിക്ക് കോളേജ്: ക്യാമ്പസ് അണുനശീകരണം നടത്തി മൊറയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി

New Update

publive-image

Advertisment

മോങ്ങം: കോവിഡ് പശ്ചാതലത്തിൽ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്ടോബർ നാലിന് സംസ്ഥാന സർക്കാരിൻറെ നിർദ്ദേശപ്രകാരം തുറക്കുകയാണ്.

18 മാസമായി സംസ്ഥാന സർക്കാരിൻ്റെ ഉത്തരവിലൂടെ അടച്ചിട്ടിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് വിദ്യാർഥികൾക്കായി ഇപ്പോൾ തുറന്നുകൊടുക്കുന്നത്. മോങ്ങം അൻവാറുൽ ഇസ്ലാം വിമൻസ് അറബിക് കോളേജും ഒക്ടോബർ നാലിന് സംസ്ഥാന സർക്കാർ നിർദേശിച്ച നിബന്ധനകൾ പാലിച്ച് കൊണ്ട് ക്ലാസുകൾ ആരംഭിക്കുകയാണ്.

ക്ലാസുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി ക്യാമ്പസ് മൊറയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി അണുനശീകരണം നടത്തി. ക്ലാസ് റൂമുകൾ, സ്റ്റാഫ് റൂമുകൾ, ഓഫീസ് റൂമുകൾ, കോൺഫ്രൻസ് ഹാൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഗസ്റ്റ് റൂം, ഓഡിറ്റോറിയം തുടങ്ങി വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാ സ്ഥലവും ഫോഗിങ് നടത്തി.

publive-image

27/09/21 തിങ്കളാഴ്ച രാവിലെ വനിതാ കോളേജിൽ വെച്ച് നടന്ന ഫോഗിങ് പ്രവർത്തനങ്ങൾ മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് അജ്മൽ ആനത്താൻ ഉദ്ഘാടനം ചെയ്തു. മൊറയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് കെ കെ മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു.

കോളേജ് പ്രിൻസിപ്പാൾ ഡോ. പി ജുബൈലിയ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ടി പി യൂസുഫ്, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ടിപി സലീം മാസ്റ്റർ, എൻ.കെ.ടി.സി (ഐഎൻടിയുസി) ജില്ലാ ജനറൽ സെക്രട്ടറി ബംഗാളത്ത് ശിഹാബുൽ ഹഖ്, ഡോ. കെടി ഷകീബ്, ടി.പി. മുഹമ്മദ്, കെ.ടി. ഷറീന, വി.പി. നൗഷാദ്, ടി.പി. ഇബ്രാഹിം കുട്ടി, പി.പി അമീൻ, ടി.പി ഇഹ്‌ജാസ്, ആഷിഖ് ബംഗാളത്ത്, അൽ അമീൻ ആഡംപുലാൻ, ടിപി ശബീർ ഹുസൈൻ, ഇല്യാസ് വെള്ളക്കുന്നൻ, കെപി സർദാർ എന്നിവർ വനിതാ കോളേജ് ക്യാമ്പസിൽ നടന്ന അണു നശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

malappuram news
Advertisment