Advertisment

പത്ത് പവൻ നൽകിയില്ലെങ്കിൽ മകളെ മൊഴിചൊല്ലും: പിതാവിന്റെ ആത്മഹത്യയിൽ മരുമകൻ അറസ്റ്റിൽ

New Update

publive-image

Advertisment

മലപ്പുറം: മലപ്പുറം മമ്പാട് ഗൃഹനാഥൻ മൂസക്കുട്ടിയുടെ ആത്മഹത്യയിൽ മകളുടെ ഭർത്താവ് അറസ്റ്റിൽ. അബ്ദുൾ ഹമീദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. മൂസക്കുട്ടി ആത്മഹത്യ ചെയ്തത് മരുമകന്റെ മാനസിക പീഡനത്തെ തുടർന്നാണെന്ന് പരാതി ഉണ്ടായിരുന്നു.

മൂസക്കുട്ടിയുടെ മകൻ നൽകിയ സ്ത്രീധന പീഡന പരാതിയെ തുടർന്നാണ് നടപടി. സെപ്റ്റംബർ 26 നാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. വീടിന് സമീപമുള്ള റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിലിയാരുന്നു ഇയാളെ കണ്ടെത്തിയത്. ആത്മഹത്യക്ക് മുൻപ് മകളുടെ ഭർത്താവ് അബ്ദുൾ ഹമീദ് തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും മാനസിക സമ്മർദ്ദം സഹിക്കാൻ വയ്യെന്നും ചൂണ്ടിക്കാട്ടി ഒരു വീഡിയോ ദൃശ്യം മൂസക്കുട്ടി പകർത്തിയിരുന്നു.

ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുടുംബം പരാതി നൽകുകയായിരുന്നു. 2020 ജനുവരിയിലാണ് മൂസക്കുട്ടിയുടെ മകൾ ഹിബയുടെ വിവാഹം. വിവാഹ സമയത്ത് 18 പവൻ സ്ത്രീധനമായി നൽകിയിരുന്നു. കൂടുതൽ സ്വർണം ആവശ്യപ്പെട്ടതോടെ ആറ് പവൻ കൂടി നൽകി.

ഇതിന് ശേഷം വീണ്ടും ഇയാൾ സ്വർണ്ണം ആവശ്യപ്പെടുകയായിരുന്നു. പത്ത് പവൻ നൽകിയില്ലെങ്കിൽ മകളെ മൊഴി ചൊല്ലുമെന്നാണ് ഇയാൾ പറഞ്ഞ് ഭീഷണിപ്പെടുത്തിയത്. ഇതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്യാൻ കാരണമെന്ന് കുടുംബം നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

NEWS
Advertisment