Advertisment

കർഷകർക്കെതിരെ നടന്ന സംഘ്പരിവാർ ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു

New Update

publive-image

Advertisment

മങ്കട: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ സമരം ചെയുന്ന കർഷകർക്ക് നേരെ മന്ത്രി പുത്രൻ അടക്കമുള്ള ബിജെപി നേതാക്കളുടെ നരനായാട്ടിനെതിരെ വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മങ്കട ടൗണിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു.

നിർഭാഗ്യ ജനതയായി ഗതിക്കെട്ടു പോകാതിരിക്കാൻ ഉള്ള മികച്ച അവസരമാണ് കർഷകർ ഉയർത്തി തന്നത്. സംഘ്പരിവാറല്ലാത്ത മുഴുവൻ മനുഷ്യരും ഒരുമിച്ച് ചേർന്ന് ആ പ്രക്ഷോഭത്തെ ഒരു കൊടുങ്കാറ്റാക്കി മാറ്റേണ്ടുന്ന സമയമാണിത്. എന്നാൽ മാത്രമേ സംഘ്പരിവാറിന്റെ അധികാര ഭ്രാന്തിന് അറുതിയുണ്ടാക്കാൻ കഴിയുകയുള്ളൂ.

നാടൊട്ടുക്കും പ്രതിഷേധങ്ങൾ ഉയർന്ന് വരേണ്ടുന്ന സമയമായെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിച്ച വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി മാസ്റ്റർ പറഞ്ഞു. പാർട്ടി പഞ്ചായത്ത് സെക്രട്ടറി ഷാക്കിർ, ജമാൽ കൂട്ടിൽ, ജാഫർ മാസ്റ്റർ, ഡാനിഷ് മങ്കട തുടങ്ങിയവർ നേതൃത്വം നൽകി.

welfare party
Advertisment