Advertisment

ഉപരിപഠന അവസരനിഷേധം; എസ്എസ്എഫ് തെരുവ് പഠനം നടത്തുന്നു

New Update

publive-image

Advertisment

എടരിക്കോട്: എസ്‌എസ്‌എൽസി പരീക്ഷയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ തുടർ പഠനത്തിന്‌ അർഹത നേടിയ മലപ്പുറം ജില്ലയിൽ ഉപരിപഠന അവസര നിഷേധത്തിനെതിരെ എസ്‌എസ്‌എഫ്‌ മലപ്പുറം വെസ്റ്റ് ജില്ലയിലെ 11 ഡിവിഷൻ കേന്ദ്രങ്ങളിൽ ഇന്ന് തെരുവുപഠനം നടത്തുന്നു.

പ്ലസ്​ വൺ പ്രവേശനത്തി​ന്‍റെ രണ്ടാം അലോട്ട്മെന്റ വന്നിട്ടും മികച്ച മാർക്കോടെ തുടർ പഠനത്തിന്‌ അർഹത നേടിയ നിരവധി വിദ്യാർകൾക്ക്‌ ഉപരിപഠനത്തിന്‌ അവസരമില്ലാതെ ലിസ്​റ്റിന്റെ പുറത്ത് നിൽക്കുകയാണ്‌. ഇനി ഇവർ ഫീസ് നൽകി പഠിക്കണം.ഈ സാഹചര്യത്തിലാണ് 'പൊതു വിദ്യാഭ്യാസം വിദ്യാര്‍ഥികളുടെ അവകാശം 'എന്ന തലകെട്ടിൽ പ്രതിഷേധപഠനം തെരുവിൽ നടക്കുന്നത്.

അവസാന വരിയിലെ അവസാനത്തെ കുട്ടിക്കും അവസരം ഉറപ്പ് വരുത്തുമ്പോഴാണ് വിദ്യാഭ്യാസം നീതിയില്‍ പുലരുക. വിജയിച്ച മുഴുവൻ വിദ്യർത്ഥികൾക്കും തുടർപഠനാവസരം ഭരണകൂടം ഉറപ്പ് വരുത്തണമെന്ന ആവശ്യം ഉന്നയിച്ചാണ്‌ തെരുവുപഠനം നടക്കുന്നത്‌.

എടപ്പാൾ, കോട്ടക്കൽ, പരപ്പനങ്ങാടി, പൊന്നാനി, പുത്തനത്താണി, താനൂർ, തേഞ്ഞിപ്പലം, തിരൂർ, തിരൂരങ്ങാടി, വളാഞ്ചേരി, വേങ്ങര. എന്നിവിടങ്ങളിൽ കാലത്ത്‌ പത്ത്‌ മണിക്ക്‌ പ്രതീകാത്മക തെരുവുപഠനവും പ്രഭാഷണവും നടക്കും വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖർ തെരുവ് പഠനം ഉദ്ഘാടനം ചെയ്യും

Advertisment