Advertisment

എസ്എസ്എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന സീറത്തുന്നബി ഇൻ്റർനാഷണൽ അക്കാഡമിക്ക് കോൺഫറൻസ് ഇന്ന് ആരംഭിക്കുന്നു

New Update

publive-image

Advertisment

രണ്ടത്താണി: എസ്എസ്എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന സീറത്തുന്നബി ഇന്‍റര്‍നാഷണല്‍ അക്കാദമിക് കോൺഫറൻസിന്റെ നാലാമത് എഡിഷൻ ഒക്ടോബർ 16, 17 (ശനി, ഞായർ) തിയ്യതികളിലായി രണ്ടത്താണി നുസ്റത്ത് കാമ്പസിൽ നടക്കും.

പ്രവാചകർ മുഹമ്മദ് നബി (സ) യുടെ ദർശനങ്ങളെ അക്കാദമികമായി അവതരിപ്പിക്കുന്ന സംരംഭമാണ് സീറത്തുന്നബി. ഒക്ടോബർ 16 ശനിയാഴ്ച്ച വൈകീട്ട് 4 ന് നടക്കുന്ന തിരുനബി സെമിനാറോടെയാണ് സീറത്തുന്നബി ആരംഭിക്കുക.

എഴുത്തുകാരായ അശോകൻ ചെരുവിൽ, കെ ടി സൂപ്പി, യാസർ അറഫാത്, മാധ്യമ പ്രവർത്തകനായ കെ.ജെ ജേക്കബ്, ഐ.പി.ബി ഡയറക്ടർ എം അബ്ദുൽ മജീദ് എന്നിവർ സെമിനാറിൽ സംസാരിക്കും. ഐ.പി.ബി പുറത്തിറക്കിയ പത്തു പുസ്തകങ്ങളുടെ പ്രകാശനവും സെമിനാർ വേദിയിൽ നടക്കും. വൈകീട്ട് ഏഴിന് നടക്കുന്ന പ്രകീർത്തന, ആസ്വാദന സദസ്സിന് ശാഹുൽ ഹമീദ് ഐക്കരപ്പടി നേതൃത്വം നല്‍കും. കുണ്ടൂർ അബ്ദുൽ ഖാദിർ മുസ് ലിയാരുടെ കാവ്യലോകം എന്ന വിഷയത്തിൽ അലി ബാഖവി ആറ്റുപുറം സംസാരിക്കും.

ഒക്ടോബർ 17 ന് രാവിലെ 9 ന് അക്കാദമിക് കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങ് നടക്കും. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാമിദലി സഖാഫി പാലാഴിയുടെ അധ്യക്ഷതയിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് നൗശാദ് ആലം മിസ്ബാഹി ഒഡീഷ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജഅഫർ, ഫൈസൽ അഹ്സനി രണ്ടത്താണി, വി.പി.എം ബശീർ പറവന്നൂർ, മുഹമ്മദ് കുട്ടി അഹ്‌സനി രണ്ടത്താണി എന്നിവർ സംസാരിക്കും.

രാവിലെ പത്തു മുതൽ ഒന്നാം വേദിയിൽ അക്കാദമിക് ടോകും, മറ്റു വേദികളിൽ പ്രബന്ധാവതരണങ്ങളും നടക്കും. രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഗവേഷക വിദ്യാർത്ഥികളും, പഠിതാക്കളും അറബിക്,ഇംഗ്ലീഷ്,മലയാളം ഭാഷകളിലായി 44 പ്രബന്ധങ്ങൾ അവതരിപ്പിക്കും. പ്രഗത്ഭരായ അക്കാദമീഷ്യൻമാർ നയിക്കുന്ന പാനൽ പ്രസീഡിയമായി ഉണ്ടാകും.

ശാഫി സഖാഫി മുണ്ടമ്പ്ര, ഇ എം എ ആരിഫ് ബുഖാരി, എം മുഹമ്മദ് സ്വാദിഖ്, കെ റോഷൻ നൂറാനി, ഇബ്റാഹീം സിദ്ദീഖി,കെ ശമീർ നൂറാനി, ഇർഫാൻ സിദ്ദീഖി എന്നിവർ രാഷ്ട്രം, രാഷ്ട്രീയം,ബഹുസ്വരത, പൗരത്വം, കുടിയേറ്റം, സംസ്കാരം, ഭാഷ, ദേശം, സമ്പദ് വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളിലെ തിരുനബി കാഴ്ചപ്പാടുകൾ അവതരിപ്പിക്കും.

വൈകീട്ട് അഞ്ചിന് സീറത്തുന്നബി അക്കാദമിക് കോൺഫറൻസ് സമാപിക്കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീൻ ഫാളിലിയുടെ അധ്യക്ഷതയിൽ സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ സമാപന സംഗമം ഉദ്ഘാടനം ചെയ്യും.

ജാബിർ സഖാഫി പാലക്കാട്, ഫിർദൗസ് സഖാഫി കണ്ണൂർ, എം ജുബൈർ, കെ സ്വാദിഖലി ബുഖാരി എന്നിവർ സംസാരിക്കും. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ കെ ബി ബഷീർ, പി.ജാബിർ,മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്‍റ് കെ സ്വാദിഖലി ബുഖാരി,മലപ്പുറം ഈസ്റ്റ് ജില്ലാ ജന:സെക്രട്ടറി കെ തജ്മൽ ഹുസൈന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംസാരിച്ചു.

Advertisment