Advertisment

മലപ്പുറത്ത് വൻ മദ്യവേട്ട; വീട്ടിൽ വിൽപനയ്‌ക്കായി ശേഖരിച്ച 146 കുപ്പി പിടിച്ചെടുത്തു

New Update

publive-image

Advertisment

മലപ്പുറം: മലപ്പുറത്ത് 146 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം കൂട്ട്മൂച്ചി സ്വദേശി പാലനാടൻ വിപിൻദാസാണ് അറസ്റ്റിലായത്. വീട്ടിൽ വിൽപനയ്‌ക്കായി സൂക്ഷിച്ച മദ്യമാണ് ഇയാളിൽ നിന്നും പിടികൂടിയത്. മദ്യ വിൽപനയിലൂടെ സമാഹരിച്ച 14,800 രൂപയും കണ്ടെടുത്തു.

തിരുരങ്ങാടി താലൂക്കിലെ വിവിധ മേഖലകളിൽ മയക്കുമരുന്ന് ഉപയോഗവും അനധികൃത മദ്യവില്പനയും വ്യാപകമാകുന്നുവെന്ന പരാതിയെ തുടർന്ന് പരപ്പനങ്ങാടി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.

ബീവറെജ് ഔട്‌ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങി ശേഖരിച്ച് വലിയ വിലയ്‌ക്ക് വിൽപന നടത്തുന്ന ഇയാൾ മുമ്പും നിരവധി തവണ പരപ്പനങ്ങാടി എക്‌സൈസിന്റെ പിടിയിലായിട്ടുണ്ട്.

NEWS
Advertisment