Advertisment

കെ പി എസ് ടി എ മൂന്നിയൂർ ബ്രാഞ്ച് പുതിയ കമ്മിറ്റി നിലവിൽ വന്നു

New Update

publive-image

Advertisment

മൂന്നിയൂർ: ചേളാരി വെളിമുക്ക് യു പി സ്കൂളിൽ വച്ച് നടന്ന ബ്രാഞ്ച് സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി എൻ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗം എ വി ശറഫലി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

publive-image

യോഗത്തിൽ വച്ച് ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റായി അഭിലാഷ് മാസ്റ്ററെയും, ജനറൽ സെക്രട്ടറിയായി എ വി അക്ബർ അലി മാസ്റ്റർ, ട്രഷററായി ലത ടീച്ചർ എന്നിവരേയും ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളേയും സബ്ജില്ലാ കൗൺസിലർമാരേയും തെരഞ്ഞെടുത്തു.

യോഗത്തിൽ ഉപജില്ലാ പ്രസിഡന്റ് രാജീവ് മാസ്റ്റർ,സെക്രട്ടറി ഷമീർ മാസ്റ്റർ, രാജഗോപാലൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Advertisment