Advertisment

തിരൂർ വിദ്യാഭ്യാസ ജില്ലാ സംസ്കൃത അക്കാഡമിക് കൗൺസിൽ വാർഷിക ജനറൽ ബോഡി യോഗം ചേര്‍ന്നു; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

New Update

publive-image

Advertisment

തിരൂർ: കുട്ടികൾ സംസ്കൃതപഠനത്തിന് താൽപ്പര്യപ്പെടുന്ന മുഴുവൻ വിദ്യാലയങ്ങളിലും സംസ്കൃത അധ്യാപക തസ്തികകൾ അനുവദിക്കുവാൻ അനുഭാവപൂർണമായ നിലപാട് സ്വീകരിക്കണമെന്ന് തിരൂർ വിദ്യാഭ്യാസ ജില്ലാ സംസ്കൃത അക്കാഡമിക് കൗൺസിൽ വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

തിരൂർ ഗവ. ബോയ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൻ്റെ ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രസന്ന കെ നിർവ്വഹിച്ചു. തിരൂർ ഗവ. ബോയ്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പി.ഗഫൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി എം ശിവകുമാർ, വിദ്യാലക്ഷ്മി എം, സിന്ധു പി, ശാസ്ത്ര ശർമ്മൻ, ഉമ ടി.എം, നിതിൻ കുമാർ ജി എന്നിവർ പ്രസംഗിച്ചു.

publive-image

പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചതിന് ശേഷം പുതിയ ഭാരവാഹികളായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രസന്ന കെ പ്രസിഡൻ്റായും തിരൂർ ഗവ.ബോയ്സ് സ്കൂൾ ഹെഡ്മാസ്റ്റർ ഗഫൂർ പി വൈസ് പ്രസിഡൻ്റായും കൊടക്കൽ ബിഇഎം യുപി സ്കൂളിലെ അധ്യാപകൻ സുധീഷ് കേശവപുരി സെക്രട്ടറിയായും തിരൂർ ബോയ്സ് ഹൈസ്കൂൾ അധ്യാപിക

വിദ്യാലക്ഷ്മി എം, ഇരുമ്പിളിയം എംഇഎസ് അധ്യാപിക സിന്ധു പി, എന്നിവരെ ജോ. സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

publive-image

സ്കൂൾ തല സംസ്കൃത ദിനാചരണം ആഗസ്ത് 12 നും ഉപജില്ലാ തലത്തിൽ ആഗസ്ത് 17 നും നടത്താനും വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം പൊന്നാനി ഉപജില്ലയിൽ വെച്ച് നടത്താനും വിദ്യാർത്ഥികൾക്കായി ശ്രീകൃഷ്ണകർണാമൃത പാരായണ മത്സരം, രാമായണ പ്രശ്നോത്തരി മത്സരം എന്നിവ നടത്താനും തീരുമാനിച്ചു.

Advertisment