Advertisment

പൊന്നാനി കടലോരത്തെ ത്രിദിന അസ്സുഫ്ഫ മീലാദ് സമ്മിറ്റ് സമാപിച്ചു; പ്രഥമ "മലിക്കുൽ മുളഫർ അവാർഡ്" ജേതാവ് ഉസ്താദ് പകര മുഹമ്മദ് അഹ്സനി

New Update

publive-image

Advertisment

പൊന്നാനി: തെന്നിന്ത്യയിലെ സുപ്രധാന മീലാദ് സംഗമങ്ങളിൽ ഒന്നായ പൊന്നാനിയിലെ അസ്സുഫ്ഫ മീലാദ് സമ്മിറ്റ് സമാപിച്ചു. മൂന്ന് ദിവസമായി പൊന്നാനി കടലോരത്ത് സജ്ജമാക്കിയ മലികുൽ മുളഫർ നഗറിൽ അരങ്ങേറിയ സമ്മിറ്റിൽ വൈവിധ്യങ്ങളായ നിരവധി പരിപാടികളാണ് അരങ്ങേറിയത്.

സമാപന സമ്മേളനം നഗരിയുടെ പേരിന്റെ ഉടമ മലിക്കുൽ മുളഫർ എന്നവരുടെ പേരിൽ ഈ വര്ഷം മുതൽ ഏർപ്പെടുത്തിയ അവാർഡ് പ്രഖ്യാപനവും സമ്മാനിക്കലും കൊണ്ട് ശ്രദ്ധേയമായി. ഉസ്താദ് പകര മുഹമ്മദ് അഹ്സനിയാണ് പ്രഥമ മലിക്കുൽ മുളഫ്ഫർ അവാർഡ് ജേതാവ്. അസ്സുഫ്ഫ മീലാദ് സമ്മിറ്റ് സമാപന സമ്മേളനത്തിൽ വെച്ച് ഉസ്താദ് പകര മുഹമ്മദ് അഹ്സനിക്ക് സമസ്ത കേരള ജംഇയത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ല്യാർ അവാർഡ് സമ്മാനിച്ചു.

നിരവധി പണ്ഡിതൻമാരെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഗുരുവര്യരാണ് പകര ഉസ്താദ് എന്ന് പൊൻ മള പറഞ്ഞു. ആയിരത്തോളം ശിഷ്യൻ മാർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അറിവ് പകർന്നു നൽകി കൊണ്ടിരിക്കുന്നു എന്നത് ഉസ്താദിന്റെ ശിഷ്യൻമാരാണ്.

ചടങ്ങിൽ സുലൈമാൻ സഖാഫി മാളിയേക്കൽ.ജഅഫർ അസ്ഹരി കൈപ്പമഗലം, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് ഖാസിം കോയ, സയ്യിദ് സീതി കോയ തങ്ങൾ, സയ്യിദ് സൈനുൽ അബിദീൻ തങ്ങൾ മൂച്ചിക്കൽ, യൂസഫ് ബാഖവി മാറഞ്ചേരി എന്നിവർ പങ്കെടുത്തു

"നാട്ടുകാർ ഉൾപ്പെടെ മീലാദ് സമ്മിറ്റ് വിജയകരമാക്കിയവർക്ക് നന്ദി": സ്വാഗത സംഘം

ആത്മീയാനുഭൂതി പകർന്ന് കഴിഞ്ഞ ദിവസം പൊന്നാനിയിൽ ദിവസം സമാപിച്ച അസ്സുഫ്ഫ മീലാദ് സമ്മിറ്റ് 2022 പരിപാടിയുടെ വിജയത്തിൽ സംഘാടകർ അരങ്ങിലും അണിയറയിലും അത്യധ്വാനം ചെയ്തവരും സഹകരിച്ച നാട്ടുകാരോടും നന്ദി രേഖപ്പെടുത്തി. മാസങ്ങൾ നീണ്ട കഠിന പ്രയത്നങ്ങളിലൂടെ മനം കുളിർക്കുന്ന വിജയ നിമിഷങ്ങൾ സമ്മാനിച്ച മീലാദ് മാസത്തിലെ രാപ്പകലുകൾ അവിസ്മരണീയമായിരുന്നു.

തിരക്കുകൾക്കിടയിലും ശാരീരിക അവശതകളെല്ലാം അവഗണിച്ച് വേദിയിലെത്തി സദസ്സിനെ സന്തോഷിപ്പിക്കുകയും സംഘാടകർക്ക് പ്രോത്സാഹനം നൽകുകയും ചെയ്ത സാദാത്തീങ്ങൾ, ഗുരുനാഥന്മാർ, മറ്റു ഉലമാക്കൾ, ഉമറാക്കൾ രാഷ്ട്രീയ സാമൂഹിക നേതാക്കളോടുള്ള നന്ദിയും കടപ്പാടും സ്വാഗതസംഘം ഭാരവാഹികൾ രേഖപ്പെടുത്തി.

ദീനീ വിജ്ഞാനം നേടിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ, സൗത്തുസ്സുന്ന കുടുംബാംഗങ്ങൾ, മീലാദ് സമ്മിറ്റ് ഒരു വലിയ ദൗത്യമായി ഏറ്റെടുത്ത് കഠിനാധ്വാനം ചെയ്തവരും സാമ്പത്തിക പിന്തുണ നൽകിയ സ്വദേശത്തും വിദേശത്തുമുള്ളവരുടെയെല്ലാം കൂട്ടായ ശ്രമങ്ങളും സന്മനസ്സും പ്രാർഥകളുമാണ് മീലാദ് പരിപാടിയുടെ വിജയത്തിന് നിദാനമെന്നും സംഘാടകർ അനുസ്മരിച്ചു.

അസ്സുഫ്ഫ സംരംഭങ്ങൾ നിലനിൽക്കുന്ന കാലത്തോളം ഓരോ പ്രാർത്ഥനകളിലും എല്ലാവർക്കും ഇടമുണ്ടാകുമെന്ന് ഉറപ്പു നൽകുന്നു - സ്വാഗതസംഘം പ്രസ്താവന തുടർന്നു..

Advertisment