Advertisment

മലപ്പുറം ജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി സമാപന സമ്മേളനത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ബഷീർ കഴിശ്ശേരിയുടെ ബോധവൽക്കരണ കാർട്ടൂൺ പ്രദർശനം സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

Advertisment

മലപ്പുറം: മലപ്പുറം ജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി സമാപന സമ്മേളനത്തോട നുബന്ധിച്ച് ജിയുപി സ്ക്കൂൾ മഞ്ചേരിയിൽ ബഷീർ കിഴിശ്ശേരിയുടെ ലഹരി വിരുദ്ധ ബോധവൽക്കരണ കാർട്ടൂൺ പ്രദർശനം നടന്നു.

publive-image

ലഹരിവസ്തുക്കൾ ഉപയോഗിച്ചാൽ ഉണ്ടാവുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്ന രീതിയിലുള്ള കാർട്ടൂൺ പ്രദർശനമാണ് സംഘടിപ്പിച്ചത്. ലഹരി മുക്ത കേരളം എന്ന ആശയത്തിലൂന്നിയ നൂറോളം കാർട്ടൂണുകൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു.

publive-image

പ്രദർശനം കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായി. തുടർന്ന് സമാപന സമ്മേളനം ബഷീർ കിഴിശ്ശേരി കാർട്ടൂൺ വരച്ച് ഉദ്ഘാടനം ചെയ്തു. കഥാരചന, കവിതാരചന, ചിത്രരചന, നാടൻ പാട്ട്, പുസ്തകാസ്വാദനം കാവ്യാലാപനം, അഭിനയം എന്നീ വിവിധ മേഖലകളിലായി പ്രശസ്തരുടെ നേതൃത്വത്തിൽ നടന്ന ശില്പശാലയിൽ 400 ഓളം കുട്ടികൾ പങ്കെടുത്തു.

publive-image

സാഹിത്യകാരന്മാരായ കൃഷ്ണദാസ്, പി.എസ് ഉണ്ണികൃഷ്ണൻ, റഹ്മാൻ കിടങ്ങയി, എം.വി രാജൻ കെ ഹരിദാസ്, മനോജ് കുമാർ, പ്രശസ്ത ചിത്രകാരൻ കുമാരൻ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാരംഗം ജില്ലാ കോഡിനേറ്റർ ഇന്ദിരാദേവി സ്വാഗതവും വിനുരാജ് നന്ദിയും പറഞ്ഞു.

Advertisment