Advertisment

"ജിഹാദ്" വേദങ്ങൾ വിവക്ഷിച്ച ധർമസമരം, അതിനെ തെറ്റായി വ്യാഖ്യാനിച്ച് വർഗീയത ഉണ്ടാക്കരുത്: പ്രഫ. എം.എം നാരായണൻ

New Update

publive-image

Advertisment

പൊന്നാനി: ഖുർആൻ, ബൈബിൾ, ഭഗവദ് ഗീത, മഹാഭാരതം, രാമായണം തുടങ്ങിയ വേദഗ്രന്ഥങ്ങളിലെ ധർമ്മസമരം എന്ന ആശയത്തിന്റെ ഇസ്‌ലാമിക പദപ്രയോഗമാണ് "ജിഹാദ്" എന്ന് ചിന്തകനും വിദ്യാഭ്യാസ - സാമൂഹ്യ പ്രവർത്തകനുമായ പ്രഫ. എം എം നാരായണൻ അഭിപ്രായപ്പെട്ടു. "ജിഹാദ്" എന്ന ആശയത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന പ്രവണത വർഗ്ഗീയ ധ്രുവീകരണത്തിന് ശക്തി പകരുന്ന ജുഗുപ്സാവഹമായ നീക്കമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊന്നാനി കടലോരത്ത് വാദീ - ഖാജാ ഹാളിൽ നടന്ന "ലഹരിക്കും വർഗ്ഗീയതക്കും എതിരേ ജനകീയപ്രതീരോധം" എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രഫ. എം എം നാരായണൻ. ജഅഫർ സഖാഫി അൽഅസ്ഹരി അദ്ധ്യക്ഷത വഹിച്ചു.

കേരള മദ്യനിരോധന സമിതി സംസ്ഥാന ട്രഷറർ സിദ്ധീഖ് മൗലവി അയിലക്കാട് ആമുഖ പ്രഭാഷണം നടത്തി. കേരള ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് ഖാസിം കോയ മുഖ്യ പ്രഭാഷണം നടത്തി.

മുൻ പാർലമെന്റ് അംഗവും പ്രമുഖ മദ്യവർജ്ജന പ്രവർത്തകനുമായ സി ഹരിദാസ്, എ കെ ജബ്ബാർ, യൂസുഫ് ബാഖവി, സീതിക്കായ തങ്ങൾ, അശ്റഫ് ബാഖവി, ഹമീദ് ലതീഫ് എന്നിവർ പ്രസംഗിച്ചു.

Advertisment