Advertisment

പ്രഥമ മഹാത്മാ അയ്യങ്കാളി പുരസ്ക്കാരം സുധീഷ് കേശവപുരിക്ക്

New Update

publive-image

Advertisment

പ്രഥമ മഹാത്മാ അയ്യങ്കാളി പുരസ്ക്കാരം ലഭിച്ച സംസ്കൃതാധ്യാപകൻ സുധീഷ് കേശവപുരിക്ക് തിരൂർ വിദ്യാഭ്യാസ ജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിൽ നൽകിയ സ്വീകരണത്തിൽ സി.പ്രസാദ് പൊന്നാടയണിയിച്ച് ആദരിക്കുന്നു

തിരൂർ: പ്രഥമ മഹാത്മാ അയ്യങ്കാളി പുരസ്ക്കാരം ലഭിച്ച കൊടക്കൽ ബിഇഎം യുപി സ്കൂൾ സംസ്കൃതാദ്ധ്യാപകനും തിരൂർ വിദ്യാഭ്യാസ ജില്ല സംസ്കൃതം അക്കാദമിക് കൗൺസിൽ സെക്രട്ടറിയുമായ സുധീഷ് കേശവപുരിയെ തിരൂർ വിദ്യാഭ്യാസ ജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.

തിരൂർ ഗവ:ബോയ്സ് ഹൈസ്കൂൾ കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്ന അനുമോദന യോഗത്തിൻ്റെ ഉദ്ഘാടനം അക്കാദമിക് കൗൺസിൽ വൈസ് പ്രസിഡൻറും തിരൂർ ഗവ:ബോയ്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററുമായ എൻ.ഗഫൂർ ഉദ്ഘാടനം ചെയ്തു. അധ്യാപനത്തോടൊപ്പം സാമൂഹ്യ സേവന രംഗത്തും സജീവമായ സുധീഷിൻ്റെ പ്രവർത്തനം മാതൃകാപരമാണ് എന്ന് അദ്ദേഹം പറഞ്ഞു.

publive-image

യോഗത്തിൽ കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ ജില്ലാ കമ്മറ്റി അംഗം പ്രസാദ്.സി അധ്യക്ഷത വഹിക്കുകയും അവാർഡ് ജേതാവിനെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. പരിപാടിയിൽ സുധീഷ് കേശവപുരി, നിതിൻ കുമാർ ടി, വിദ്യാലക്ഷ്മി എസ്, ലിജിൽ ഊരത്ത് എന്നിവർ പ്രസംഗിച്ചു.

നവമ്പർ അവസാനവാരം തിരൂരിൽ വെച്ച് നടക്കുന്ന കേരള സ്കൂൾ ജില്ലാ കലോത്സവം വിജയിപ്പിക്കാനും ജനവരി അവസാനവാരം യാത്രയയപ്പ് സമ്മേളനവും അദ്ധ്യാപക ശിൽപ്പശാലയും നടത്തുവാനും യോഗം തീരുമാനിച്ചു.

Advertisment