Advertisment

തൊഴിലില്ലായ്മയും വിലക്കയറ്റവും അഴിമതിയും കൊണ്ട് കേരളത്തിലെ ജനങ്ങൾ പൊറുതിമുട്ടുന്നു: ഐഎൻടിയുസി മലപ്പുറം ജില്ലാ അധ്യക്ഷൻ വി.പി ഫിറോസ്

New Update

publive-image

Advertisment

മൊറയൂർ: തൊഴിലില്ലായ്മയും അഴിമതിയും വിലക്കയറ്റവും കൊണ്ട് കേരളത്തിലെ ജനങ്ങൾ പൊറുതിമുട്ടുകയാണെന്ന് ഐഎൻടിയുസി ജില്ലാ അധ്യക്ഷൻ വി.പി ഫിറോസ്. സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങളിലും രൂക്ഷമായ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് മലപ്പുറം നിയോജക മണ്ഡലം ഐഎൻടിയുസി കമ്മിറ്റി മോങ്ങത്ത് സംഘടിപ്പിച്ച തൊഴിലാളി പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കുകയും കേന്ദ്ര നയം സംസ്ഥാനത്തും നടപ്പിലാക്കുവാൻ ശ്രമിക്കുന്ന സർക്കാറാണ് കേരളത്തിലുള്ളതെന്ന് വി.പി ഫിറോസ് കുറ്റപ്പെടുത്തി.

ഐഎൻടിയുസി മലപ്പുറം നിയോജകമണ്ഡലം അധ്യക്ഷൻ ബംഗാളത്ത് ശിഹാബുൽ ഹഖ് അധ്യക്ഷത വഹിച്ചു. കെ പി മുഹമ്മദ് ഷാ ഹാജി മുഖ്യപ്രഭാഷണം നടത്തി.

സമര സംഗമത്തിൽ ബാലൻ കെ, അജ്മൽ ആനത്താൻ, ആനത്താൻ അബൂബക്കർ ഹാജി, ടി പി യൂസഫ്, മാളിയേക്കൽ കുഞ്ഞു, ടിപി സലിം മാസ്റ്റർ, നാസർ കോഡൂർ, കുഞ്ഞി മുഹമ്മദ് കോഡൂർ, കെപി ഷറഫുദ്ദീൻ, കെ കെ മുഹമ്മദ് റാഫി, ചന്തു എം, സി കെ ബാപ്പുട്ടി, എൻ കോമുകുട്ടി, സി കെ അബ്ദുൽ ജലീൽ, കെ സി അഹമ്മദ്, എ പി നാരായണൻ, കെ സി അബ്ദുറഹ്മാൻ, പിസി ചിന്നപ്പൻ, ടി പി ഷബീർ ഹുസൈൻ, അൽ അമീൻ ആഡംബുലൻ ഇസ്മായിൽ മൊറയൂർ, പൂന്തല മുഹമ്മദലി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

Advertisment