Advertisment

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരൂരില്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

New Update

publive-image

Advertisment

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഗതാഗതയോഗ്യമല്ലാത്ത തിരൂരിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യമൊരുക്കുക, മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ തൊഴിലാളികളോട് കാണിക്കുന്ന മോശം സമീപനത്തില്‍ മാറ്റം വരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

തിരൂര്‍ താലൂക്ക് ബസ് തൊഴിലാളി യൂണിയനാണ് സമരം നടത്തുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലങ്കില്‍ മാര്‍ച്ച് മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി.

നിലവില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ബസ്സുകളെ ആശ്രയിക്കുന്ന ഇടമാണ് തിരൂര്‍ നഗരവും അനുബന്ധ മേഖലയും. വിരലില്‍ എണ്ണാവുന്ന കെഎസ്ആര്‍ടിസി ബസ്സുകളാണ് ഈ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്നത് ഈ സാഹചര്യത്തില്‍ പ്രവര്‍ത്തി ദിനമായ ഇന്ന് ബസ്സുകള്‍ പണിമുടക്കിയത് സാധാരണക്കാര്‍ക്കാണ് തിരിച്ചടിയായത്.

Advertisment