Advertisment

നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും ആശ്വാസമായി തവളപ്പാറ അരിമ്പ്ര റോഡ് സൈഡ് കോൺക്രീറ്റ് ചെയ്തു

New Update

publive-image

മൊറയൂർ: തവളപ്പാറ അരിമ്പ്ര റോഡിലൂടെ സഞ്ചരിക്കുന്ന നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും ആശങ്ക പരിഹരിച്ചു കൊണ്ട് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ആസ്തി വികസന ഫണ്ടിൽ നിന്നും അരിമ്പ്ര ഡിവിഷൻ മെമ്പർ ഫായിസ മുഹമ്മദ് റാഫി 5 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് റോഡ് സൈഡ് കോൺക്രീറ്റ് ചെയ്തു.

റോഡ് സൈഡ് കോൺക്രീറ്റ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫായിസ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. മൊറയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പറമ്പാടൻ ഹസ്സൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ കെ മുഹമ്മദ് റാഫി, ഫായിസ് പെരുമ്പിലായി എന്നിവർ ആശംസകൾ അർപ്പിച്ചു

Advertisment